SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 'ബഹുമാനപ്പെട്ട' നിർബന്ധം

pinarayi

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ നിന്നുള്ള കത്തുകളിൽ മന്ത്രിമാരെ പരാമർശിക്കുമ്പോൾ ആദരസൂചകമായി ബഹുമാനപ്പെട്ട, അല്ലെങ്കിൽ ബഹു. തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി. കളക്ട്രേറ്റുകൾ,വിവിധ വകുപ്പുകൾ, ഡയറക്ട്രേറ്റുകൾ തുടങ്ങിയ ഓഫീസുകൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശം. പുതിയ തലമുറ ഉദ്യോഗസ്ഥർ പലപ്പോഴും അത്തരം പദങ്ങൾ അവഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു.

പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാറുണ്ട്. അതിന്റെ ഭാഗമായി നൽകുന്ന മറുപടിക്കത്തിൽ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. പൊതുജനങ്ങൾ നൽകുന്ന കത്തുകളിലും അത് കാണാം. നിയമസഭയിൽ അംഗങ്ങളെയും മന്ത്രിമാരെയും പരാമർശിക്കുമ്പോഴും കത്തുകളും നോട്ടീസുകളും നൽകുമ്പോഴും ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കാറുണ്ട്. എന്നാൽ,​ ചില ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന മറുപടിക്കത്തുകളിൽ അത് ഒഴിവാക്കുന്ന സ്ഥിതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA