SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

തദ്ദേശ തിരഞ്ഞെടുപ്പ്: പിന്നാക്ക സംവരണ വിധി, എതിർപ്പുമായി സർക്കാർ

dd
ഹൈക്കോടതി

 വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാവില്ലെന്ന നിലപാട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.

ഉത്തരവ് നടപ്പാക്കാത്തത് പിന്നാക്ക വിഭാഗങ്ങളോടുള്ള വിവേചനമാണെന്ന് ആരോപിച്ച് ദ്രാവിഡ ധർമ്മ വിചാര കേന്ദ്രത്തിനുവേണ്ടി ആലുവ സ്വദേശി ഗാർഗ്യൻ സുധീരൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് സർക്കാരിനും സംസ്ഥാന ഇലക്ഷൻ കമ്മിഷനും നോട്ടീസ് അയച്ചത്. അടുത്ത തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യ കണക്ക് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗ, വനിതാ സംവരണത്തിന് പുറമെ പിന്നാക്ക സമുദായ സംവരണവും

നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാൻ അധികാരം നൽകുന്നതാണ്

1993ലെ സുപ്രീം കോടതി ഉത്തരവ്.അതത് സംസ്ഥാനങ്ങളിലെ സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്കും,പിന്നാക്ക

വിഭാഗങ്ങളുടെ ജീവിത നിലവാരത്തിനും അനുസരിച്ച് പിന്നാക്ക സംവരണത്തിന്റെ തോത് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം.

ഇന്ത്യൻ ഭരണഘ‌ടന അനുച്ഛേദം 243 ഡി (6) അനുശാസിക്കുന്നത് പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഇതിനുള്ള അധികാരം

കൈവരുന്നത്.സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ ന്യായമായ അവകാശം കഴിഞ്ഞ 30 കൊല്ലമായി മാറി മാറി വന്ന

സംസഥാന സർക്കാരുകൾ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

ഫയലിൽ സ്വീകരിക്കുന്നതിലും എതിർപ്പ്

പിന്നാക്ക സംവരണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ,ഹർജി ഫയലിൽ സ്വീകരിക്കരുതെന്ന

നിലപാടാണ് സർക്കാരിന്റെ അഭിഭാഷകൻ സ്വീകരിച്ചത്.തടസവാദം കോടതി തള്ളി.സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തിന് ആവശ്യമെങ്കിൽ നടപ്പാക്കിയാൽ മതിയെന്നും,നിർബന്ധിതമല്ലെന്നുമുള്ള വാദമാണ് സർക്കാരിന്റെ അഭിഭാഷകൻ

ഉന്നയിച്ചത്.എന്നാൽ, സംസ്ഥാനത്തെ 79 പിന്നാക്ക സമുദായങ്ങൾ ചേർന്ന് ജനസംഖ്യയുടെ 60 ശതമാനത്തിലേറെ വരുമെന്നും, അവരോട് സർക്കാർ കാട്ടുന്നത് നീതി നിഷേധമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.2019ൽ പാർലമെന്റ് പാസാക്കിയ 10 ശതമാനം മുന്നാക്ക സംവരണം സംസ്ഥാന സർക്കാർ നൊടിയിടയിൽ നടപ്പാക്കിയ കാര്യവും സൂചിപ്പിച്ചു. തുടർന്നാണ്,രണ്ടാഴ്ചയ്ക്കകം സർക്കാരിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.

 21 സംസ്ഥാനങ്ങൾ നടപ്പാക്കി

ആന്ധ്ര,കർണാടക,മദ്ധ്യപ്രദേശ്,ഉത്തർ പ്രദേശ്,ഗുജറാത്ത് തുടങ്ങി രാജ്യത്തെ 21 സംസ്ഥാനങ്ങൾ ഇതിനകം

തദ്ദേശ സ്ഥാപനങ്ങളിൽ പിന്നാക്ക സീറ്റ് സംവരണം നടപ്പിലാക്കി. നിയമസഭകൾ പാസാക്കിയ പഞ്ചായത്ത്, നഗരപാലിക ഭേദഗതി നിയമം വഴിയായിരുന്നു ഇത്.മദ്ധ്യപ്രദേശിൽ ഈ സംവരണം 50 ഉം,ഗുജറാത്തിൽ 27ഉം ശതമാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINNAKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA