SignIn
Kerala Kaumudi Online
Friday, 07 August 2026 12.37 AM IST

കുപ്പികൾ തിരിച്ചേൽപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ബെവ്‌കോയുടെ പുതിയ തീരുമാനം ഇങ്ങനെ

plastic-liquor-
പ്ലാസ്റ്റിക് മദ്യക്കുപ്പി

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്ക് 20 രൂപ അധികം ഈടാക്കുന്ന പദ്ധതി പിൻവലിച്ചത് താൽക്കാലികമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ഓണം കഴിഞ്ഞയുടൻ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത് സർക്കാർ വീണ്ടും പരിഗണിക്കും. പ്ലാസ്റ്റിക് കുപ്പികൾ ഫലപ്രദമായി സംസ്‌കരിക്കുന്നതിന് പദ്ധതി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

ബെവ്‌കോയുടെ പ്ലാസ്റ്റിക് കുപ്പി റീഫണ്ട് പദ്ധതി ഉപഭോക്താക്കളുടെ പരാതികളെയും സ്ഥലപരിമിതിയെയും തുടർന്ന് ഔദ്യോഗികമായി പിൻവലിച്ചു. കുപ്പി ഒന്നിന് 20 രൂപ ഈടാക്കി ശേഖരിക്കുന്ന രീതി ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത 20 ഔട്ട്‌ലെറ്റുകളിൽ നടപ്പിലാക്കിയ ഈ പരീക്ഷണ പദ്ധതി അവസാനിപ്പിച്ചത്. എങ്കിലും, തദ്ദേശ സ്വയംഭരണ വകുപ്പുമായി കൈകോർത്ത് കൂടുതൽ ആധുനികവും ഫലപ്രദവുമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ മാർഗങ്ങൾ നടപ്പാക്കാനാണ് ബെവ്‌കോയുടെ തീരുമാനം.

പദ്ധതി പ്രകാരം ഇതുവരെ വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികൾ ഈ മാസം 20 വരെ ഉപഭോക്താക്കൾക്ക് തിരികെ നൽകാം. അതിനുശേഷം ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്വീകരിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുന്നതല്ല. ഇതു സംബന്ധിച്ച വിവരങ്ങൾ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രദർശിപ്പിക്കും. കൂടാതെ, കുപ്പികൾ ശേഖരിക്കാൻ കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവയിലൂടെ ചുമതലപ്പെടുത്തിയ ജീവനക്കാരെ 20-ാം തീയതിക്ക് ശേഷം പിൻവലിക്കാൻ റീജിയണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

The Kerala Excise Minister, M. Liju, clarified that the decision to withdraw the 20 INR extra charge on plastic liquor bottles is only temporary. The government plans to re-examine implementing the scheme statewide right after the Onam festival, considering it an exemplary model for effective plastic waste management.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR, BOTTLE, LATESTNEWS, REFUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA