
തിരുവനന്തപുരം: പരീക്ഷപ്പേടിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതംകുഴി തച്ചങ്കര ലെയിൻ എം.ആർ.എ ടി-40 ദർശനീയത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറായ രതീഷിന്റെയും രാജലക്ഷ്മിയുടെയും ഏക മകൻ ആർ. ദർശനാണ് (17) മരിച്ചത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
ഇന്നലെ പരീക്ഷ തുടങ്ങാനിരിക്കേയാണ് മരണം. മുറിയിലെ മേശയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പഠിച്ചതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലെന്നും നല്ല മാർക്ക് കിട്ടുമോയെന്ന് ആശങ്കയുണ്ടെന്നും കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ സംസ്കരിക്കും. പഠനത്തിലും കലയിലും മുന്നിലാരുന്ന ദർശൻ എന്തിന് ആത്മഹത്യ ചെയ്തതെന്ന് അറിയില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ ആശാലത പറയുന്നു.
സംസ്ഥാന കലോത്സവത്തിൽ തബല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദർശൻ, കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കലാസാംസ്കാരിക പീഠത്തിലും ഞായറാഴ്ചയും സജീവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |