
മലപ്പുറം: സ്‌ത്രീയും പുരുഷനും തുല്യരാണെന്ന് പറയാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. തുല്യനീതിയാണ് വേണ്ടത്. സ്‌ത്രീയും പുരുഷനും തുല്യരാണെന്ന പ്രായോഗികമല്ലാത്ത, മനുഷ്യ യുക്തിക്കെതിരായ വാദം സമൂഹത്തിൽ കൈയടി കിട്ടാൻ കൊണ്ടുവരുന്നതാണ്. തുല്യരാണെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ലീഗിന് ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായമുണ്ട്. ഒളിമ്പിക്സിൽ സ്‌ത്രീക്കും പുരുഷനും വ്യത്യസ്ത മത്സരമാണ്. ബസിൽ പ്രത്യേക സീറ്റുകളാണ്. ശൗചാലയം വെവ്വേറെയാണ്. ഇതെല്ലാം ഇവർ വ്യത്യസ്തരായതിനാലാണ്. ഈ അഭിപ്രായത്തിൽ നിന്ന് ലീഗ് മാറില്ല. കാന്തപുരം വിഭാഗവുമായി മുസ്ലിം ലീഗിന് എതിർപ്പില്ല. മതസമുദായത്തിലെ ആചാര്യന്മാർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എടക്കരയിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |