SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പ്രതിഭയ്ക്കെതിരായ പരാമർശം: ലീഗ് നേതാവിനെ പുറത്താക്കി

prathibha

ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭയ്ക്കെതിരെയുള്ള മുസ്ളീം ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായി. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാതുര്യത്താലും ശരീരഅഴക് കൊണ്ടും വീണ്ടും തിര‍ഞ്ഞെടുപ്പിലേക്ക് വരികയാണെന്നാണ് കായംകുളത്ത് തിങ്കളാഴ്ച നടന്ന യു.ഡി.എഫ് കൺവെൻഷനിൽ മണ്ഡലം കൺവീന‌ർ ഇർഷാദ് ചക്കാലശ്ശേരി പറഞ്ഞത്. ഇർഷാദിന്റെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അപലപിച്ചു. ഖേദം പ്രകടിപ്പിച്ചെങ്കിലും ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.പ്രതിഭയ്ക്കെതിരെയുള്ള പരാമർശത്തെ അപലപിക്കുന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു പറഞ്ഞു. പരാമർശത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA