SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

കേരള യൂണി. ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കും

1

തിരുവനന്തപുരം: കേരള സർവകലാശാലയിൽ 26ന് നടക്കുന്ന ഓണററി ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇടത് സിൻഡിക്കേറ്രംഗങ്ങൾ വി.സിക്ക് കത്ത് നൽകി. സർവകലാശാലയിലെ ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ ഭരണനടപടികളിൽ പ്രതിഷേധിച്ചാണിത്. സർവകലാശാലാ സമിതികളിലെല്ലാെം മികവുകൾ കാറ്റിൽപ്പറത്തി രാഷ്ട്രീയതാത്പര്യങ്ങൾ മാത്രം പരിഗണിച്ചാണ് പുന:സംഘടിപ്പിക്കുന്നത്. സർവകലാശാലയുടെ അക്കാഡമിക നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപക- അനദ്ധ്യാപക വിഭാഗങ്ങളെ പൂർണമായും അവഗണിക്കുന്നതിലും രാഷ്ട്രീയപ്രേരിതമായ നടപടികളിലുമടക്കം പ്രതിഷേധിച്ചാണ് വിട്ടുനിൽക്കുന്നതെന്ന് കത്തിൽ പറയുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ചടങ്ങ് ബഹിഷ്കരിക്കുന്നത് നിർഭാഗ്യകരമെന്ന് യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA