SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

എല്ലാം പെയ്ഡ് സർവേകൾ: വി.ഡി.സതീശൻ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുറത്തുവ രുന്ന അഭിപ്രായ സർവ്വേകൾ ഭൂരിഭാഗവും പെയ്ഡ് സർവേകളാണെന്നും ജനങ്ങളുടെ യഥാർത്ഥ മനോഭാവം പ്രതിഫലിപ്പിക്കുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സർവേകളിലൂടെ ഒപ്പത്തിനൊപ്പമാണെന്നൊരു കൃത്രിമ ചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പുറത്തുവരുന്നവ എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. അവയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല. ജനങ്ങളുടെ യഥാർത്ഥ വിധിയെ മറച്ചു വയ്ക്കാനാണ് ഇത്തരം ശ്രമങ്ങൾ. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ തരംഗമുണ്ട്. യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തും.എസ്.ഡി.പി.ഐ, പി.ഡി.പി , ആർ.എസ്.എസ് എന്നീ സംഘടനകളുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. .മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ഡി.പി.ഐയെ മതേതര പാർട്ടിയെന്ന് പറഞ്ഞത് കേട്ടിട്ടില്ല.

എഫ്.സി.ആർ.എ നിയമത്തിലെ വ്യവസ്ഥകൾ ഗൗരവകരമാണ്.അതിലെ വ്യവസ്ഥകൾ സുരേഷ് ഗോപിയെ പോലുള്ള നേതാക്കൾ വായിച്ചുനോക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ലൈസൻസ് പുതുക്കി നൽകാതിരിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന വ്യവസ്ഥകൾ അതിലുണ്ട്. ആരാധനാലയങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കാൻ വഴിയൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA