SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

റവന്യൂ വകുപ്പിന്റെ വീഴ്ച: പാവപ്പെട്ടവർക്കുള്ള ആശ്രിത  ധനസഹായം കിട്ടാതായി # കെട്ടിക്കിടക്കുന്നത്  കാൽലക്ഷം അപേക്ഷകൾ

s

കൊല്ലം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ മുഖ്യവരുമാനദാതാവ് മരിച്ചാൽ ആശ്രിതർക്ക് 20000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര പദ്ധതിയായ നാഷണൽ ഫാമിലി ബെനിഫിറ്റ് സ്മീമിന്റെ കാൽ ലക്ഷത്തോളം അപേക്ഷകൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ പദ്ധതി റവന്യൂ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്.

അപേക്ഷകളുടെ എണ്ണം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തെ അറിയിച്ച് ധനസഹായം വാങ്ങിയെടുക്കാൻ റവന്യൂ വകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

2016 വരെ വളരെ വേഗത്തിലാണ് അപേക്ഷകൾ കൈകാര്യം ചെയ്തിരുന്നത്. 2016ന് ശേഷം ധനസഹായം ലഭിച്ചിട്ടില്ല.

ഇതുകാരണം, സമീപകാലത്ത് ലഭിച്ച അപേക്ഷകളിൽ പലതും കളക്ടറേറ്റുകളിൽ നിന്ന് റവന്യൂ ഡയറക്ടറേറ്റിന് കൈമാറിയിട്ടില്ല. ധനസഹായ വിതരണം സ്തംഭിച്ചതിനാൽ അപേക്ഷകളുടെ എണ്ണവും കുറഞ്ഞു. പണം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ അപേക്ഷയുമായി എത്തുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കിയയ്ക്കുന്നതായും പരാതിയുണ്ട്.

ആറുമാസത്തിനകം

അപേക്ഷിക്കണം
18നും 60നും ഇടയിൽ പ്രായമുള്ള വരുമാനദാതാവ് മരിച്ചാലാണ് ധനസഹായം. മരിച്ച് ആറ് മാസത്തിനകം തഹസിൽദാർക്ക് രേഖകൾ സഹിതം അപേക്ഷ നൽകണം

മരിച്ച വ്യക്തിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അച്ഛനമ്മമാർ, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവർക്കാണ് ധനസഹായത്തിന് അർഹത.

കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും ലഭിക്കുന്ന അപേക്ഷ അന്നുതന്നെ അന്വേഷണത്തിന് വില്ലേജ് ഓഫീസുകൾക്ക് കൈമാറണം. വില്ലേജ് ഓഫീസുകളിൽ നിന്ന് വരുമാനം രേഖപ്പെടുത്തി രണ്ട് ദിവസത്തിനകം മടക്കിയയ്ക്കണമെന്നാണ് നിർദ്ദേശം.

റവന്യു വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA