SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി ആന നിയന്ത്രണം: തൃശൂർ പൂരമടക്കം ആശങ്കയിൽ

order-page1

കൊച്ചി: ആന എഴുന്നള്ളിപ്പിനുള്ള ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കണമെന്ന് ഇന്നലെ കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയതോടെ തൃശൂർ പൂരമടക്കമുള്ളവയുടെ നടത്തിപ്പിൽ ആശങ്കയുയർന്നു. ഉത്രാളിക്കാവ്, ആറാട്ടുപുഴ, എറണാകുളം പൂരങ്ങളും കൊടുങ്ങല്ലൂർ താലപ്പൊലിക്കുമടക്കം ഇത് ബാധകമാണ്. ചോറ്റാനി​ക്കര മകം ഉത്സവത്തിനുള്ള എഴുന്നള്ളി​പ്പിനും ബാധകം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ഈ ക്ഷേത്രങ്ങൾ.

രാവിലെ 9നും വൈകിട്ട് 5നും മദ്ധ്യേ പൊതുവഴിയിൽ ആനയെ എഴുന്നള്ളിക്കരുതെന്ന ഉത്തരവ് തൃശൂർ പൂരത്തി​ന് വിഘാതമാകും. പത്ത് കി​ലോമീറ്റർ അകലെയുള്ള നെയ്തലക്കാവി​ലമ്മ ആനപ്പുറത്തെത്തി​ തെക്കേഗോപുരനട തുറന്ന് പൂരവി​ളംബരം നടത്തി​യെങ്കി​ൽ മാത്രമേ പൂരം ചടങ്ങുകൾക്ക് തുടക്കമാകൂ.

ആറാട്ടുപുഴ പൂരത്തിന് 50ലേറെ ആനകൾ പങ്കെടുക്കാറുണ്ട്. തൃപ്രയാർ ക്ഷേത്രം, നെട്ടിശേരി ക്ഷേത്രം തുടങ്ങി 40 കിലോമീറ്റർവരെ ദൂരത്തു നിന്നാണ് ആനപ്പുറത്ത് ഇവി​ടേക്ക് ദേവീദേവന്മാർ എഴുന്നള്ളുന്നത്. ആനകളെ ദിവസം 30 കിലോമീറ്റർ നടത്താൻ പാടില്ല തുടങ്ങിയ നിബന്ധനകൾ നൂറ്റാണ്ടുകളായി നടക്കുന്ന ദേവസംഗമത്തിനെയും കൂട്ടിയെഴുന്നള്ളിപ്പിനെയും ബാധിക്കും.

കൊച്ചി​ൻ ദേവസ്വം ബോർഡി​ന്റെ കീഴി​ലുള്ള തൃപ്പൂണി​ത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ വൃശ്ചി​കോത്സവത്തി​ന് ആനകളുടെ ദൂരപരി​ധി​ പാലി​ച്ചി​ല്ലെന്ന പേരി​ൽ ദേവസ്വം ഓഫീസർ ഹൈക്കോടതി​ നടപടി​കൾ നേരി​ടുകയാണ്.

പ്രധാന നിർദ്ദേശങ്ങൾ

ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം, പൊതുവഴി​യി​ൽ രാവി​ലെ 9നും വൈകി​ട്ട് 5നും മദ്ധ്യേ എഴുന്നള്ളി​ക്കരുത്

രാത്രി 10 മുതൽ രാവി​ലെ 4 വരെ യാത്ര ചെയ്യി​ക്കരുത്. 3 മണി​ക്കൂറി​ലധി​കം എഴുന്നള്ളി​ക്കരുത്

ആനയുമായി ലോറി​കൾ 25 കി​ലോമീറ്ററി​ലധി​കം സ്പീഡി​ൽ സഞ്ചരി​ക്കരുത്

എഴുന്നള്ളിപ്പ് അനുമതിക്കായി ആനകളുടെ വിശദാംശങ്ങൾ ഒരുമാസം മുമ്പ് സമർപ്പിക്കണം,

ഹൈക്കോടതി​ നിർദ്ദേശം ദേവസ്വം ഓഫീസർമാരെ ഔദ്യോഗി​കമായി​ അറി​യി​ക്കാനാണ് ഉത്തരവ്. ബോർഡി​ന്റെ ഒരു തീരുമാനവും ഇതി​ലി​ല്ല. ഇക്കാര്യത്തി​ൽ സർക്കാർ ഇടപെടൽ പ്രതീക്ഷി​ക്കുന്നു.

ഡോ.എം.കെ. സുദർശൻ

പ്രസി​ഡന്റ്

കൊച്ചി​ൻ ദേവസ്വം ബോർഡ്

@​ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ്
ജ​ഡ്ജി​ക്കെ​തി​രെ​ ​ചീ​ഫ്
ജ​സ്റ്റി​സി​ന് ​പ​രാ​തി

തൃ​ശൂ​ർ​:​ ​ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ധി​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ലെ​ ​ജ​സ്റ്റി​സ് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​സം​ഘ​ട​ന​യാ​യ​ ​'​പെ​റ്റ​'​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നെ​ന്നും​ ​അ​ദ്ദേ​ഹ​ത്തെ​ ​ബെ​ഞ്ചി​ൽ​ ​നി​ന്നും​ ​മാ​റ്റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൂ​ര​പ്രേ​മി​ ​സം​ഘം​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന് ​പ​രാ​തി​ ​ന​ൽ​കി.​ 1021​ ​പേ​ർ​ ​ഒ​പ്പി​ട്ട​ ​പ​രാ​തി​യാ​ണ് ​കേ​ര​ള​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന് ​സ​മ​ർ​പ്പി​ച്ച​ത്.​ ​സ​മാ​ന​ ​സ്വ​ഭാ​വ​മു​ള്ള​ ​കേ​സി​ൽ​ ​'​പെ​റ്റ​'​യ്ക്കാ​യി​ ​മേ​നോ​ൻ​ ​ആ​ൻ​ഡ് ​പൈ​ ​എ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ ​സ്ഥാ​പ​നം​ ​മു​ഖേ​ന​ ​നി​ല​വി​ലെ​ ​ജ​ഡ്ജി​ ​അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ​ ​ഹാ​ജ​രാ​യി​യെ​ന്ന​ത് ​മു​ൻ​വി​ധി​ക്ക് ​തെ​ളി​വാ​ണെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.
ഇ​തി​നി​ടെ​ ​ഉ​ത്സ​വാ​ഘോ​ഷം​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്നും​ ​വെ​ടി​ക്കെ​ട്ട് ​നി​യ​ന്ത്ര​ണം​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൂ​ര​പ്രേ​മി​ ​സം​ഘ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​ഏ​ക​ദി​ന​ ​ഉ​പ​വാ​സം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
കേ​ര​ള​ ​ഫെ​സ്റ്റി​വ​ൽ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 14​ന് ​തൃ​ശൂ​രി​ൽ​ ​ഉ​ത്സ​വ​ര​ക്ഷാ​സം​ഗ​മം​ ​സം​ഘ​ടി​പ്പി​ക്കും.​ ​തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ന​ട​ക്കു​ന്ന​ ​സം​ഗ​മം​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ,​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​പി.​കെ.​ബി​ജു,​മു​ൻ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA