SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

 പൂരം കലക്കൽ അന്വേഷണ സംഘത്തിന് മൊഴി നൽകി സുനിൽ കുമാർ

READ ENGLISH VERSION
p

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ത്രിതല അന്വേഷണ സംഘത്തിന് ഇന്നലെ മൊഴി നൽകി മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. പൊലീസിനൊപ്പം നിന്ന് പൂരം കലക്കിയത് ആരാണെന്നറിയണമെന്ന് അദ്ദേഹം പറഞ്ഞു. അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് തരാൻ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. സുരേഷ് ഗോപി വന്നിരുന്ന ആംബുലൻസിന് വഴിയൊരുക്കി കൊടുത്തത് ഏത് പൊലീസാണ്. പൂരം എഴുന്നള്ളിപ്പിന് ബാരിക്കേഡ് കെട്ടിയ അതെ പൊലീസുകാരാണ് സുരേഷ് ഗോപിക്കായി വഴി തുറന്നുകൊടുത്തത്. ശ്രീമൂലസ്ഥാനത്തും പൂരം അലങ്കോലപ്പെട്ട സമയത്തും ഇടതുപക്ഷം പൂരം തടസപ്പെടുത്തിയെന്നും സുരേഷ് ഗോപിയാണ് തടസം നീക്കിയതെന്നും പ്രഖ്യാപനം നടത്തിയിരുന്നു. ഇങ്ങനെ ശ്രീമൂലസ്ഥാനത്ത് പ്രഖ്യാപനം ആര് നടത്തിയെന്ന് അറിയണമെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറെ നടയിലൂടെ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ നടത്തിയ ജാഥ എന്തിനുള്ളതായിരുന്നു. അത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

100​ ​ഏ​ക്ക​റി​ൽ​ ​"​ബ​സ്സ്"​ ​സ്ഥാ​പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​ച്ചി​ ​സ്‌​മാ​ർ​ട്ട് ​സി​റ്റി​യു​ടെ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​നി​ന്നും​ ​ഏ​റ്റെ​ടു​ത്ത​ ​നൂ​റേ​ക്ക​ർ​ ​ഭൂ​മി​ ​ടീ​കോ​മി​ൽ​ ​നി​ന്നും​ ​തി​രി​ച്ചു​ ​പി​ടി​ക്കു​മ്പോ​ൾ​ ​"​ബ​സ്സ് ​"​നാ​യി​ ​(​ബാ​റ്റ​റി​ ​എ​ന​ർ​ജി​ ​സ്റ്റോ​റേ​ജ് ​സി​സ്റ്റം​ ​)​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി​ ​എ​ൻ​ജി​നീ​യേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ക്കും​ ​സി.​എം.​ഡി​ ​ക്കും​ ​നി​വേ​ദ​നം​ ​ന​ൽ​കി​ .​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ ​മ​ണി​യാ​ർ​ ​പ്രോ​ജ​ക്‌​ട് 30​ ​വ​ർ​ഷ​ ​ക​രാ​ർ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​ന​ൽ​ക​ണ​മെ​ന്നും​ ​ക​രാ​ർ​ ​നീ​ട്ടി​ ​ന​ൽ​ക​രു​തെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ലൂ​ർ​ ​അ​വാ​ർ​ഡി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു

പ​​​ത്ത​​​നം​​​തി​ട്ട​ ​:​ ​ഇ​ല​വും​തി​ട്ട​ ​മൂ​ലൂ​ർ​ ​സ്മാ​ര​ക​ ​സ​മി​തി​യു​ടെ​ ​മൂ​ലൂ​ർ​ ​അ​വാ​ർ​ഡി​ന് ​ക​വി​താ​ ​സ​മാ​ഹാ​ര​ങ്ങ​ൾ​ ​ക്ഷ​ണി​ച്ചു.​ 25,001​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ​അ​വാ​ർ​ഡ്.​ ​പു​സ്ത​ക​ത്തി​ന്റെ​ ​നാ​ലു​ ​കോ​പ്പി​ക​ൾ​ ​ജ​നു​വ​രി​ 15​ ​ന് ​മു​മ്പ് ​സെ​ക്ര​ട്ട​റി,​ ​മൂ​ലൂ​ർ​ ​സ്മാ​ര​ക​ ​സ​മി​തി,​ ​ഇ​ല​വും​തി​ട്ട​ ​പി.​ ​ഒ.​ ​പി​ൻ.​ 689625​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​യ്ക്ക​ണം.​ ​ഫെ​ബ്രു​വ​രി​ 26​ന് ​അ​വാ​ർ​ഡ് ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA