SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

നവീൻബാബുവിന്റെ മരണം ആത്മഹത്യ: കുറ്റപത്രത്തിൽ ഏകപ്രതി ദിവ്യ

READ ENGLISH VERSION

pp-divya-fugitive

# വ്യാജപരാതിക്കാരൻ
പ്രശാന്തൻ സാക്ഷി

ക​ണ്ണൂ​ർ​:​ ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​വി​ന്റേത് ​ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചും​ ​മു​ൻ​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പി.​ദി​വ്യ​യെ​ ​മാ​ത്രം​ ​പ്ര​തി​യാ​ക്കി​യും​ ​പൊ​ലീ​സ് ​ക​ണ്ണൂ​ർ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചു.
യാ​ത്ര​അയ​പ്പ് ​യോ​ഗ​ത്തി​ൽ​ ​ദി​വ്യ​ ​ന​ട​ത്തി​യ​ ​അ​ധി​ക്ഷേ​പ​ത്തി​ൽ​ ​മ​നം​നൊ​ന്താ​ണ് ​ജീ​വ​നൊ​ടു​ക്കി​യ​ത്.​ ​കൃ​ത്യ​മാ​യ​ ​ആ​സൂ​ത്ര​ണ​മാ​ണ് ​പ്ര​തി​ ​ന​ട​ത്തി​യ​ത്.​ ​യോ​ഗ​ത്തി​ലേ​ക്ക് ​പ്രാ​ദേ​ശി​ക​ ​ചാ​ന​ലി​നെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി.
ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​അ​റി​യാ​മെ​ന്ന​ ​ദി​വ്യ​യു​ടെ​ ​പ​രാ​മ​ർ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ൽ​ ​ഗു​രു​ത​ര​ ​വേ​ട്ട​യാ​ട​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ന​വീ​ൻ​ ​ബാ​ബു​ ​ഭ​യ​പ്പെ​ട്ടു.​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​തി​ന് ​നേ​രി​ട്ട് ​തെ​ളി​വ് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ആ​ത്മ​ഹ​ത്യാ​ക്കുറി​പ്പോ​ ​മ​റ്റ് ​കാ​ര​ണ​ങ്ങ​ളോ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.
കൈ​ക്കൂ​ലി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ക​യും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​അ​പേ​ക്ഷ​ക​ൻ​ ​ടി.​വി​. ​പ്ര​ശാ​ന്ത​നെ​ ​നാ​ൽ​പ​ത്തി​മൂ​ന്നാം​ ​സാ​ക്ഷി​യാ​ക്കി. പ്ര​ശാ​ന്ത​നെ​ ​പ്ര​തി​യാ​ക്ക​ണ​മെ​ന്ന് ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ഭാ​ര്യ​ ​മ​ഞ്ജു​ഷ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​അം​ഗീ​ക​രി​ച്ചി​ല്ല.മ​ഞ്ജു​ഷ​യു​ടെ​യും​ ​മ​ക്ക​ളു​ടെ​യും​ ​അ​ട​ക്കം​ 82​ ​പേ​രു​ടെ​ ​മൊ​ഴി​ക​ൾ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .
ക​ണ്ണൂ​ർ​ ​റെ​യ്ഞ്ച് ​ഡി.​ഐ.​ജി​ ​എ​ച്ച്.​ ​യ​തീ​ഷ് ​ച​ന്ദ്ര,​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലി​സ് ​ക​മ്മി​ഷ​ണ​ർ​ ​പി.​ ​നി​ഥി​ൻ​ ​രാ​ജ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​ർ​ന്ന​തി​നു​ശേ​ഷം​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​അ​നു​മ​തി​യോ​ടെ​യാ​ണ് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​സി.​ഐ.​ ​ശ്രീ​ജി​ത്ത് ​കൊ​ടേ​രി​യാ​ണ് ​വൈ​കി​ട്ട് ​നാ​ലു​ ​മ​ണി​ക്ക് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​മൂ​ന്നു​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​നാ​നൂ​റി​ലേ​റെ​ ​പേ​ജു​ണ്ട്.

ദിവ്യയെ ന്യായീകരിച്ച്

സാഹചര്യതെളിവ്


# ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ കുറ്റപത്രത്തിൽ നിരത്തുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി. ലഭിക്കുന്നതിനു മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്നു പണം പിൻവലിച്ചു. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചു. എൻ.ഒ.സി.അനുവദിക്കും മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി എ.ഡി.എമ്മിനെ കണ്ടു തുടങ്ങിയവയാണ് സാഹചര്യ തെളിവുകൾ.

കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരി പി.പി.ദിവ്യ മാത്രമാണെന്ന കണ്ടെത്തലുള്ള കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. മറ്റ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഗൂഢാലോചനയിൽ പങ്കാളികളായവരെ പരാമർശിക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കൈക്കൂലി വാങ്ങിയതിനും ചോദിച്ചതിനും തെളിവില്ല, പിന്നെ ആർക്ക് വേണ്ടിയാണ് പി.പി.ദിവ്യ സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.

ആശങ്കകൾ പരിഹരിക്കുന്ന ഒന്നും കുറ്റപത്രത്തിലില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. നിയമപരമായി മുമ്പോട്ട് പോകാൻ തന്നെയാണ് തീരുമാനം. ലോക്കൽ പൊലീസ് അന്വേഷിച്ചതിൽ കൂടുതലായൊന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PPDIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA