SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

ഡൽഹി സെന്റ് സ്‌റ്റീഫൻസിന് ആദ്യ വനിതാ പ്രിൻസിപ്പൽ

susan-elias

ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പലായി പത്തനംതിട്ട റാന്നി സ്വദേശി പ്രൊഫ. സൂസൻ എലിയാസ് നിയമിതയായി. 145 വർഷം പഴക്കമുള്ള കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കോളേജിന്റെ പതിന്നാലാമത് പ്രിൻസിപ്പലായി ജൂൺ ഒന്നിന് പ്രൊഫ. സൂസൻ എലിയാസ് ചുമതലയേൽക്കും.

കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദവും മൾട്ടിമീഡിയ കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയ സൂസന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാഡമിക് നേതൃപരിചയമുണ്ട്. വി.ഐ.ടി വെല്ലൂർ, ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലറായി (ഗവേഷണം) പ്രവർത്തിച്ചുവരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRINCIPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA