SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 AM IST

ഏതെങ്കിലും മതത്തെ ഉന്നംവച്ച് പറഞ്ഞതല്ല: പി.എസ്. ശ്രീധരൻ പിള്ള

p

കൊച്ചി: ഗോവയിൽ മുസ്ലിങ്ങളുടെ എണ്ണം വർദ്ധിക്കുകയും ക്രിസ്ത്യൻ ജനസംഖ്യയിൽ കുറവുണ്ടാവുകയും ചെയ്തതിൽ അന്വേഷണം നടത്തണമെന്ന പരാമർശത്തിൽ വിശദീകരണവുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഏതെങ്കിലും മതത്തെ ഉന്നംവച്ചല്ല പറഞ്ഞതെന്നും മതങ്ങളുടെ പേരെടുത്ത് പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണെന്നും അദ്ദേഹം പരുമലയിൽ പറഞ്ഞു.

കഴിഞ്ഞദിവസം എറണാകുളം ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ മാർ ജോസഫ് കരിയാറ്റി മെത്രാപ്പൊലീത്തയുടെ ചരമവാർഷിക ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. ഗോവയിലെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർന്നു. ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്ന് ഗോവയിലെ കർദ്ദിനാളിനോട് പറഞ്ഞതായാണ് ശ്രീധരൻപിള്ള സൂചിപ്പിച്ചത്. പുതിയ തലമുറയുടെ വിദേശ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പരാമർശമെന്നും പിന്നീട് പറഞ്ഞു.

കേ​ര​ള​ ​പൊ​ലീ​സി​ന്
കേ​ന്ദ്ര​ ​പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ട്ടി​ക​ൾ​ക്കും​ ​സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ​ ​ഓ​ൺ​ലൈ​ൻ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ​കേ​ര​ള​ ​പൊ​ലീ​സി​ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പു​ര​സ്കാ​രം.​ ​ഇ​ന്ത്യ​ൻ​ ​സൈ​ബ​ർ​ ​ക്രൈം​ ​കോ​ഓ​ർ​ഡി​നേ​ഷ​ൻ​ ​സെ​ന്റ​റി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ചാ​ണ് ​പു​ര​സ്കാ​രം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​നാ​ളെ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​ ​ഷെ​യ്ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​ന് ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ക്കും.

ലൈ​ഫി​ൽ​ 10​സെ​ന്റു​വ​രെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ് ​ഒ​ഴി​വാ​ക്കി​ ​ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ലൈ​ഫ് ​പ​ദ്ധ​തി​യി​ലെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യ​ത്തോ​ടെ​ ​വാ​ങ്ങു​ന്ന​ 10​സെ​ന്റ് ​വ​രെ​യു​ള്ള​ ​വ​സ്തു​വി​ന് ​മു​ദ്ര​പ​ത്ര​വി​ല​യും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സും​ ​ഒ​ഴി​വാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യ​ത്തോ​ടെ​ ​വാ​ങ്ങു​ന്ന​തി​ന് ​പു​റ​മേ​ ​ബ​ന്ധു​ക്ക​ൾ​ ​ഒ​ഴി​കെ​യു​ള്ള​വ​ർ​ ​ഭൂ​മി​ ​ദാ​ന​മാ​യോ,​ ​വി​ല​യ്ക്ക് ​വാ​ങ്ങി​യോ​ ​ന​ൽ​കു​മ്പോ​ഴും​ ​ഈ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​പൊ​തു​താ​ത്പ​ര്യ​മു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ഭൂ​മി​ ​കൈ​മാ​റു​മ്പോ​ൾ​ ​മു​ദ്ര​പ​ത്ര​വി​ല​യും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സും​ ​ഒ​ഴി​വാ​ക്കി​ ​നേ​ര​ത്തെ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PS SREEDHARAN PILLAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA