SignIn
Kerala Kaumudi Online
Saturday, 24 October 2026 10.49 AM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്കുള്ള മൂന്നാംഘട്ട അഭിമുഖം 9, 10, 11, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും തൃശൂർ ജില്ലയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം 9, 10, 11 തീയതികളിൽ പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിലും നടത്തും.
കെ.എസ്.ഇ.ബിയിൽ സബ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022) തസ്തികയിലേക്കുളള അവസാനഘട്ട അഭിമുഖം 9, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546242.

കോഴിക്കോട് ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 86/2021) തസ്തികയിലേക്ക് 9, 10 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0495 2371971 .
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ ഹോമിയോ (കാറ്റഗറി നമ്പർ 513/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 9, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546325 .
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിലേക്ക് 10, 11, 23, 24, 25 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്തികയിലേക്ക് കണ്ണൂർ ജില്ലയിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിലും തൃശൂർ ജില്ലയിൽ ഉൾപ്പെട്ടവർക്ക് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും 10 നും പാലക്കാട് ജില്ലയിൽ ഉൾപ്പെട്ടവർക്ക് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ 11നും അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് -എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 487/2023) തസ്തികയിലേക്ക് 11ന് രാവിലെ 9 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 310/2023) തസ്തികയിലേക്ക് 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA