SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

പി.എസ്.സി ഓൺലൈൻ പരീക്ഷ മാറ്റിവച്ചു

p

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ കോസ്‌മെറ്റോളജി (കാറ്റഗറി നമ്പർ 671/2023) തസ്തികയിലേക്ക് ജനുവരി 9 ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു.

കായികക്ഷമതാപരീക്ഷ

കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) (കാറ്റഗറി നമ്പർ 596/2022), പൊലീസ് കോൺസ്റ്റബിൾ (മൗണ്ടട് പൊലീസ്) (കാറ്റഗറി നമ്പർ 248/2023) തസ്തികകളിലേക്ക് 17, 18, 19, 20, 23 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ കായികക്ഷമതാപരീക്ഷ നടത്തും.

പ്രായോഗികപരീക്ഷ

കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവിപാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 300/2023, 301/2023) തസ്തികയിലേക്ക് 20, 21 തീയതികളിൽ കോഴിക്കോട്, മാലൂർകുന്ന് എ.ആർ ക്യാമ്പ് പരേഡ്ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യൂ കോഴിക്കോട് സിറ്റി) പ്രായോഗിക പരീക്ഷയും (ഡ്രൈവിംഗ് ടെസ്റ്റ് - എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) പ്രായോഗിക പരീക്ഷയിൽ വിജയക്കുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.

സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പീ​ഡി​യാ​ട്രി​ക് ​കാ​ർ​ഡി​യാ​ക് ​അ​ന​സ്‌​തേ​ഷ്യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​ഭി​മു​ഖം​ 16​ന് ​ന​ട​ക്കും.
അ​ന​സ്‌​തേ​ഷ്യ​യി​ലു​ള്ള​ ​പി.​ജി​യാ​ണ് ​യോ​ഗ്യ​ത.​ ​ടി.​സി.​എം.​സി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​അ​ഭി​കാ​മ്യം.​ ​ജ​ന​ന​തീ​യ​തി,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​മു​ൻ​പ​രി​ച​യം,​ ​മേ​ൽ​വി​ലാ​സം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ,​ ​ബ​യോ​ഡാ​റ്റ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​രാ​വി​ലെ​ 11​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA