SignIn
Kerala Kaumudi Online
Friday, 23 October 2026 7.34 AM IST

കാലാവധി അവസാനിക്കാൻ രണ്ടു മാസം; സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമില്ല

READ ENGLISH VERSION

ആലപ്പുഴ: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു മാസംമാത്രം ശേഷിക്കെ, സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് ​പകുതിപ്പേർക്ക് പോലും നിയമനമായിട്ടില്ല. നടന്നത് വെറും 27 ശതമാനം നിയമനമാണ്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.

കഴിഞ്ഞ വർഷം ഏപ്രിൽ 15ന് 6647 പേരുടെ റാങ്ക് പട്ടിക നിലവിൽ വന്നെങ്കിലും നിയമന ശുപാർശ നൽകിയത് 1836 പേർക്ക് മാത്രമാണ്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് ഒക്ടോബർ അവസാനമാണ്. ആദ്യ ബാച്ച് ജോലിയിൽ പ്രവേശിച്ചത് ജനുവരിയിലും. കഴിഞ്ഞ സി.പി.ഒ ലിസ്റ്റിൽ നിന്ന് നിയമനം നടക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ സമരം നടത്തിയതോടെയാണ് പുതിയ പട്ടിക തയാറാക്കിയത്. എന്നാൽ,​ അതിൽ നിന്ന് നിയമനമുണ്ടായില്ലെന്നു മാത്രമല്ല,​ പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള നടപടികളും തുടങ്ങി.

സംസ്ഥാന പൊലീസ് സേന ആൾക്ഷാമത്തിൽ നട്ടം തിരിയുമ്പോഴും പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താത്തതിൽ ഉദ്യോഗാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. സിവിൽ പൊലീസ് ഓഫീസർ, വനിത സിവിൽ പൊലീസ് ഓഫീസർ റാങ്ക്ലിസ്റ്റുകൾ നിലവിൽ വന്നിട്ട് 6 മാസമായിട്ടും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചെത്തുന്നവരോട് തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും റാങ്ക് ഹോൾ‌ഡേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.

റാങ്ക് ലിസ്റ്റും നിയമന ശുപാർശയും

(മെയിൻ ലിസ്റ്ര്, സപ്ലിമെന്ററി , ആകെ )​

എസ്.എ.പി (തിരു.)...............895.......547.........1442

കെ.എ.പി 3 (പത്തനംതിട്ട)...596.......205...........801

കെ.എ.പി1(എറണാകുളം)...487......193...........680

കെ.എ.പി 2(തൃശൂർ)..............827......265.........1092

കെ.എ.പി 4(കാസർകേ‌ാഡ്..685......223...........908

കെ.എ.പി 5(ഇടുക്കി)..............494......165...........659

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA