SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

പി.എസ്.സി അറിയിപ്പുകൾ

a

അഭിമുഖം
 കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളംമീഡിയം) (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 16നും ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്കുളള ആദ്യഘട്ട അഭിമുഖം 17, 18 തീയതികളിലും പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024)
തസ്തികയിലേക്ക് 16, 17, 18, 25, 26, 27 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ
അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.1.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


 സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഫിസിക്‌സ് (സീനിയർ)
(കാറ്റഗറി നമ്പർ 507/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ
177/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 18, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും കോഴിക്കോട്, എറണാകുളം ജില്ലാ/മേഖലാ ഓഫീസുകളിലും നടത്തും.

വിവരണാത്മക പരീക്ഷ
 കെ.എസ്.ഇ.ബിയിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ (കാറ്റഗറി നമ്പർ 191/2024) തസ്തികയിലേക്ക് മാർച്ച് 23 ന് രാവിലെ 9.30 മുതൽ 11.50 വരെയും (പേപ്പർ 1) ഉച്ചയ്ക്ക് 1.30 മുതൽ 04.50 വരെയും (പേപ്പർ 2) വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA