SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

പി.എസ്.സി അഭിമുഖം

p

കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024)
തസ്തികയിലേക്ക് 22, 23, 24 തീയതികളിലും ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി
നമ്പർ 782/2024-മുസ്ലീം, 346/2024-മുസ്ലിം, 781/2024-ഈഴവ/തിയ്യ/ബില്ലവ,
783/2024-വിശ്വകർമ്മ, 780/2024- പട്ടികജാതി, 344/2024-എൽ.സി./എ.ഐ., 345/2024-ഒ.ബി.സി.)
തസ്തികയിലേക്ക് 22 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ.1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/പൗൾട്രി
അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഓപ്പൺക്വാട്ട) (കാറ്റഗറി നമ്പർ 616/2024)
തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 8 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ
420/2025) തസ്തികയിലേക്ക് 18 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ
പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ - സ്‌പെഷ്യൽ ടെസ്റ്റ്

കേരള ജനറൽ സർവ്വീസ് ആൻഡ് കേരള വാട്ടർ അതോറിറ്റി വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ്
തസ്തികയിലേക്ക് 16 ന് ഓൺലൈനായി നടത്തുന്ന സ്‌പെഷ്യൽ ടെസ്റ്റിന്റെ (ആഗസ്റ്റ്2025)
അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA