SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

 ചോദ്യപേപ്പർ ചോർച്ച ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി 

p

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം.ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി ക്രെെംബ്രാഞ്ച് കേസെടുത്തിരുന്നു. ഇയാളുടെ സ്ഥാപനത്തിലും വീട്ടിലും പരിശോധന നടത്തുകയും ലാപ് ടോപും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. എം.എസ് സൊല്യൂഷൻസിൽ ക്ലാസെടുത്തിരുന്ന അദ്ധ്യപകരെയും ജീവനക്കാരെയും ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർത്താൻ പ്രതിക്ക് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഷുഹെെബിനെ ചോദ്യം ചെയ്യൽ ഉടനുണ്ടാകുമെന്നാണ് സൂചന.

ഫി​ലിം​ ​ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ്
അ​സോ.​:​ ​ഹ​ർ​ജി​ ​ത​ള്ളി

കൊ​ച്ചി​:​ ​നി​ല​വി​ലെ​ ​ഭ​ര​ണ​സ​മി​തി​യെ​ ​നീ​ക്കി​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന് ​സ്‌​കീം​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കാ​ൻ​ ​ക​ള​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​ഫി​ലിം​ ​ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കേ​ര​ള​)​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​അ​പേ​ക്ഷ​ ​ഫ​യ​ൽ​ ​ചെ​യ്യാ​ൻ​ ​ക​ള​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ൽ​ ​അ​പാ​ക​ത​യി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ൺ​ ​വി​ല​യി​രു​ത്തി.​ ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗ​മാ​യ​ ​എ​ൻ.​ ​മ​നോ​ജാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.
ഫി​ലിം​ ​ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ജി​ല്ലാ​ ​ര​ജി​സ്ട്രാ​റു​ടെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ര​ണ്ടു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാൻ
സ​ർ​ക്കാ​രി​നു​ ​നേ​ര​ത്തേ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​സ്യൂ​ട്ട് ​ന​ൽ​കാ​ൻ​ ​ക​ള​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നും​ ​ത​ങ്ങ​ളു​ടെ​ ​ഭാ​ഗം​കൂ​ടി​ ​കേ​ട്ട് ​വി​ഷ​യം​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QUESTION PAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA