SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

വേനൽമഴ തുടരും ; പാലക്കാട് ചൂട് 40.1 ഡിഗ്രി

r

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ, ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതേസമയം, വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും കൂടുകയാണ്. പാലക്കാട് 40.1 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്. പുനലൂരിൽ 39.8 ആയി താപനില ഉയർന്നു.

ഇന്ന് പാലക്കാട് താപനില 39 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA