SignIn
Kerala Kaumudi Online
Thursday, 22 October 2026 10.03 PM IST

റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കും

a

തിരുവനന്തപുരം: റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. റാഗിംഗിന് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് നിലവിലെ ശിക്ഷ.. കൂടുതൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്..

സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്. പ്രതി സ്ഥാനത്തുള്ളവരെ സസ്പെൻഡ് ചെയ്യുന്നുണ്ട്. റാഗിംഗ് തടയുന്നതിൽ വീഴ്ച വരുത്തുന്ന അദ്ധ്യാപകരെയും വാർഡന്മാരെയുമെല്ലാം സസ്പെൻ‌ഡ് ചെയ്യുന്നു. റാഗിംഗ് തടയുന്നതിൽ വീഴ്ച വരുത്തിയ അദ്ധ്യാപകർക്കെതിരേ അച്ചടക്ക നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. റാഗിംഗിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നൽകും. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിംഗ് തടയാനും പോസിറ്റീവ് ക്യാമ്പസ് സംസ്കാരം പ്രോത്സാഹിപ്പക്കാനും നടപടിയെടുക്കുന്നുണ്ട്. റാഗിംഗ് നടത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയുെം സത്യവാങ്മൂലം പ്രവേശന സമയത്ത് വാങ്ങുന്നുണ്ട്. റാഗിംഗ് നിരോധിച്ചതായുള്ള അറിയിപ്പും ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും എല്ലാ കോളേജ് ക്യാമ്പസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതികൾക്ക് ഭരണകക്ഷിയുടെ സഹായം ലഭിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA