SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

എങ്ങനെ സഹിക്കും എന്റെ പൊന്നേ...

rahim

തി​രു​വ​ന​ന്ത​പു​രം​/​ക​ല്ല​റ​ ​:​ ​പൊ​ന്നു​മോ​നേ,​​​ ​നി​ന്നെ​ ​ഇ​ങ്ങ​നെ​ ​കാ​ണാ​ന​ല്ല​ ​വാ​പ്പ​ ​കൊ​തി​ച്ച​ത്...

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​ ​കൂ​ടെ​പ്പി​റ​പ്പ് ​അ​തി​ക്രൂ​ര​മാ​യി​ ​കൊ​ന്നു​ത​ള്ളി​യ​ ​അ​ഫ്‌​സാ​ന്റെ​ ​ക​ബ​റി​ന് ​മു​ന്നി​ൽ​ ​മു​ട്ടു​കു​ത്തി​ ​അ​ബ്ദു​ൾ​ ​റ​ഹീം​ ​നി​ല​വി​ളി​ച്ചു.​ ​ക​ണ്ണീ​ർ​പൂ​ക്ക​ള​ർ​പ്പി​ച്ച് ​കു​രു​ന്നി​ന്റെ​ ​ആ​ത്മ​ശാ​ന്തി​ക്ക് ​ആ​ ​പി​താ​വ് ​ആ​ള്ളാ​ഹു​വി​ന്റെ​ ​ക​രു​ണ​തേ​ടി.​ ​ക​ര​ഞ്ഞു​ത​ള​ർ​ന്ന് ​ക​ബ​റി​ന് ​മു​ന്നി​ലേ​ക്ക് ​വീ​ഴാ​ൻ​പോ​യ​ ​റ​ഹീ​മി​നെ​ ​ചേ​ർ​ത്തു​ ​പി​ടി​ക്കെ ​ഒ​പ്പ​മു​ള്ള​വ​രും വി​ങ്ങി​പ്പോ​യി.


മൂ​ത്ത​മ​ക​ൻ​ ​അ​ഫാ​ൻ​ ​കൂ​ട്ട​ക്കു​രു​തി​ ​ചെ​യ്ത​ ​ഉ​മ്മ​യു​ടെ​യും​ ​സ​ഹോ​ദ​ര​ന്റെ​യും​ ​സ​ഹോ​ദ​ര​ ​ഭാ​ര്യ​യു​ടെ​യും​ ​ക​ബ​റി​ന് ​മു​ന്നി​ലും​ ​നെ​ഞ്ചു​രു​കി​ ​നി​ന്ന​ ​റ​ഹീം​ ​പാ​ങ്ങോ​ട് ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​ക​ബ​ർ​സ്ഥാ​നി​ൽ​ ​ഇ​ന്ന​ലെ​ ​നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി.
മ​ക​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ട്ട് ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ക​ഴി​യു​ന്ന​ ​ഭാ​ര്യ​ ​ഷെ​മി​യെ​ ​ക​ണ്ട​ശേ​ഷ​മാ​ണ് ​റ​ഹീം​ ​പ​ള്ളി​യി​ൽ​ ​എ​ത്തി​യ​ത്.​ ​സൗ​ദി​യി​ൽ​ ​നി​ന്ന് ​ഏ​ഴു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള​ ​വ​ര​വാ​ണ്.​ ​അ​തും​ ​അ​നി​ശ്ചി​ത​ത്ത്വ​ങ്ങ​ൾ​ക്ക് ​ഒ​ടു​വി​ൽ​ ​സൗ​ദി​യി​ലെ​ ​മ​ല​യാ​ളി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7.​ 30​നാ​ണ് ​റ​ഹീം​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.​ ​ഭാ​ര്യാ​സ​ഹോ​ദ​ര​ൻ​ ​ക​ബീ​ർ,​ ​ബ​ന്ധു​ ​അ​ബൂ​ബ​ക്ക​ർ​ ​എ​ന്നി​വ​ർ​ ​കൂ​ട്ടി​കൊ​ണ്ടു​പോ​കാ​നെ​ത്തി.​ ​ഒ​ൻ​പ​തോ​ടെ​ ​ഇ​വ​ർ​ക്കൊ​പ്പം​ ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ ​ഭാ​ര്യ​യെ​ ​ക​ണ്ടു.​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ് ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​ഇ​രു​വ​രും​ ​സം​സാ​രി​ച്ചു.​ ​മ​ക​ൻ​ ​ഉ​റ്റ​വ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ത് ​ഷെ​മി​ ​ഇ​നി​യും​ ​അ​റി​ഞ്ഞി​ട്ടി​ല്ല.
രാ​വി​ലെ​ ​പ​ത്തോ​ടെ​ ​ക​ല്ല​റ​ ​താ​ഴെ​പാ​ങ്ങോ​ട് ​ജു​മാ​ ​മ​സ്ജി​ദ് ​പ്ര​സി​ഡ​ന്റി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​റ​ഹീം​ ​വ​സ്ത്രം​മാ​റി.​ ​സ​ങ്ക​ടം​ ​ഉ​ള്ളി​ലൊ​തു​ക്കി​ ​ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം​ ​പ​ള്ളി​യി​ലേ​ക്ക് ​ന​ട​ന്നു.​ ​ഉ​മ്മ​ ​കൊ​ല്ല​പ്പെ​ട്ട​ ​കു​ടും​ബ​ ​വീ​ട് ​പൊ​ലീ​സ് ​സീ​ൽ​ ​ചെ​യ്ത​തി​നാ​ൽ​ ​ഉ​മ്മ​യ്ക്കാ​യി​ ​മ​ക്ക​ൾ​ ​പ​ണി​ക​ഴി​പ്പി​ച്ച​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി.​ ​റ​ഹീ​മി​നെ​ ​ക​ണ്ടെ​തും​ ​സ​ഹോ​ദ​രി​മാ​ർ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ് ​ഓ​ടി​യെ​ത്തി​ ​കെ​ട്ടി​പ്പി​ടി​ച്ചു.​ ​റ​ഹീം​ ​അ​വ​രെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​ക​ര​ഞ്ഞു.​ ​തു​ട​ർ​ന്ന് ​പ്രി​യ​പ്പെ​ട്ട​വ​ർ​ ​അ​ന്തി​യു​റ​ങ്ങു​ന്ന​ ​ക​ബ​ർ​സ്ഥാ​നി​ലേ​ക്ക്.
ഉ​മ്മ​ ​സ​ൽ​മാ​ബീ​വി,​ ​ജ്യേ​ഷ്ഠ​ൻ​ ​ല​ത്തീ​ഫ്,​ ​ഭാ​ര്യ​ ​ഷ​ഹീ​ദ...​ ​ഒാരോ​രു​ത്ത​രു​ടെ​യും​ ​ക​ബ​റി​ൽ​ ​പ്രാ​ർ​ത്ഥി​ച്ച് ​ഒ​ടു​വി​ലാ​ണ് ​ഇ​ള​യ​ ​മ​ക​ൻ​ ​അ​ഫ്സാ​ന്റെ​ ​ക​ബ​റി​ന് ​മു​ന്നി​ലെ​ത്തി​യ​ത്.​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​ക​ബ​റി​ന​രി​കി​ൽ​ ​ഇ​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​ബ​ന്ധു​ക്ക​ൾ​ ​നി​ർ​ബ​ന്ധി​ച്ച് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​ഒ​രു​മ​ണി​യോ​ടെ​ ​പ​ള്ളി​യി​ലെ​ത്തി​ ​വെ​ള്ളി​യാ​ഴ്ച​ ​ജു​മാ​ന​മ​സ്കാ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​കു​ടും​ബ​വീ​ടി​നു സ​മീ​പം​ ​സ​ഹോ​ദ​ര​ൻ​ ​ബ​ദ​റു​ദ്ദീ​ന്റെ​ ​വീ​ട്ടി​ലാ​ണ് ​റ​ഹീം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA