SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

നീലപ്പെട്ടി അന്വേഷണം എന്തായി, കന്നി പ്രസംഗത്തിൽ രാഹുൽ

a

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വർഗീയതയെ മാത്രമല്ല, സി.പി.എം ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെയും തോൽപ്പിച്ചാണ് താൻ നിയമസഭയിലെത്തിയതെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭയിലെ കന്നിപ്രസംഗം.

ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പത്താമനായാണ് രാഹുൽ പ്രസംഗിച്ചത്.

നീലപ്പെട്ടിയിൽ പണം കടത്തിയെന്നാരോപിച്ച് പാതിരാ നാടകംവരെ നടത്തി. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ടുമാസമായി. ഇതുവരെ എഫ്. ഐ.ആർപോലും തയ്യാറാക്കാനായില്ല. എന്തായി അന്വേഷണം. ജനാധിപത്യ മര്യാദ മറന്ന് തന്നെ പാലക്കാട്ട് വരുത്തനെന്ന് മുദ്രകുത്താൻ ശ്രമിച്ച സി.പി.എം, എ.കെ.ബാലനും ഇ.എം.എസും വി.എസുമെല്ലാം പാലക്കാട് മത്സരിച്ചത് വരുത്തൻമാരായിട്ടാണെന്ന സത്യം പോലും മറന്നുപോയി. സി.പി.എമ്മിലെ എ.എ.റഹിമിന്റെ പാലക്കാട്ടെ സാന്നിദ്ധ്യം യു.ഡി.എഫിന്റെ ജയസാദ്ധ്യത വർദ്ധിപ്പിച്ചുവെന്നും രാഹുൽ പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA