SignIn
Kerala Kaumudi Online
Friday, 23 October 2026 6.53 AM IST

സംസ്ഥാനത്ത് വ്യാഴം വരെ ഒറ്റപ്പെട്ട മഴ

rain

തിരുവനന്തപുരം: വ്യഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ. കേരളതീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ട സാഹചര്യത്തിലാണിത്. തെക്കൻ ജില്ലകളിൽ മലയോര മേഖലകളിലാണ് മഴ സാദ്ധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

വടക്കൻ ജില്ലകളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇടുക്കി,കോട്ടയം,വയനാട് എന്നീ ജില്ലകളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരളം,​ ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA