SignIn
Kerala Kaumudi Online
Thursday, 22 October 2026 9.16 PM IST

വെള്ളിയാഴ്ച വരെ ശക്തമായ മഴ

heavy-rain

തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയഴ്ച വരെ ശക്തമായ മഴ തുടരും.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണിത്.വൈകിട്ടാണ് മഴ.ഇതിനോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്.മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും.

ഇന്ന് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനം പാടില്ല.കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA