SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

സംസ്ഥാനത്ത് ഞായർ വരെ അതിശക്ത മഴ

READ ENGLISH VERSION

heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മദ്ധ്യ, വടക്കൻ ജില്ലകളിലാകും കൂടുതൽ. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതാണ് കാരണം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.

കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിനും സാദ്ധ്യത. കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുമുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഏഴ്

ജില്ലകളിൽ

ഇന്ന് അവധി

എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം,​ പത്തനം തി​ട്ട, പാലക്കാട്, ​തൃ​ശൂ​ർ,​ ​ഇ​ടു​ക്കി,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ളി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​അ​വ​ധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA