SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

നടൻ രാജേന്ദ്രൻ അന്തരിച്ചു

rajendran

കൊല്ലം: നടനും സംവിധായകനുമായ കൊല്ലം പട്ടത്താനം പ്രശാന്തിനഗർ കിഴക്കേവീട്ടിൽ ഇ.എ.രാജേന്ദ്രൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ 12.30ന് പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അറുപതോളം സിനിമകളിലും നാൽപ്പതോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി എന്നീ സമിതികൾക്കായി 30 നാടകങ്ങൾ സംവിധാനം ചെയ്തു. 1987ൽ മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനം സീരിയലിൽ അഭിനയിച്ചുവരികയായിരുന്നു. ഈ സീരിയലിന്റെ നിർമ്മാതാവുമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഹോർട്ടികോർപ്പ് ചെയർമാനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃശൂരിലെ കുടുംബ വീട്ടുവളപ്പിൽ. നാടകാചാര്യൻ ഒ.മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയും നടിയുമായ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും സീരിയൽ സംവിധായകനുമായ ദിവ്യദർശൻ മകനും നർത്തകി അശ്വതി മരുമകളുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAJENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA