തൃത്താല: ലഹരിക്കെതിരെയും,മാലിന്യ മുക്ത കേരളത്തിനായും,റോഡ് സുരക്ഷയ്ക്കായും 'കേരള കൗമുദി' നടത്തി വരുന്ന ബോധവത്കരണ പ്രവർത്തനം പ്രശംസനീയമാണെന്ന് മന്ത്രി എം.ബി. രാജേഷ്. കേരള കൗമുദിയും,ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയനും ചേർന്ന് തൃത്താല റോയൽ കോളേജിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിൽ സമൂഹത്തിൽ അവബോധം ശക്തിപ്പെടുത്തുന്ന കേരള കൗമുദിയുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാരിന് വേണ്ടി അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പട്ടം സ്‌കൂളിൽ കേരളകൗമുദി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു. പാലക്കാട് നടത്തിയ 'മാലിന്യ മുക്ത കേരളം' സെമിനാറും,തൃത്താലയിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാറും ഇത്തരത്തിൽ മാതൃകയാണ്. റോഡപകടങ്ങൾ കുറയ്ക്കാൻ എ.ഐ ക്യാമറകൾ കാരണമായെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |