
തിരുവനന്തപുരം: മതവുമായി മാത്രം ബന്ധപ്പെട്ടതല്ല വർഗീയതയെന്നും ചില രാഷ്ട്രീയവിശ്വാസങ്ങളും വർഗീയമാണെന്നും രമേഷ് പിഷാരടി. നിയമസഭയിലെ ബഡ്ജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നർമ്മവും മൂർച്ചയേറിയ രാഷ്ട്രീയ നിരീക്ഷണങ്ങളും ചേർത്ത് നിയമസഭയിലെ കന്നിപ്രസംഗം അദ്ദേഹം ജോറാക്കി.
'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്" എന്നതാണ് ഇവരുടെ ക്യാപ്ഷൻ. ഇവരെ സംബന്ധിച്ചിടത്തോളം മറ്റൊരാളെ ഉൾക്കൊള്ളുകയെന്നത് അത്ര എളുപ്പമല്ല. പാലക്കാട്ട് നടന്ന പൊതുപരിപാടിയിൽ തന്റെ എതിർ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം, ഞാൻ അതിന്റെ കമന്റ് ബോക്സ് നോക്കിയപ്പോഴും 'എന്തിനാടാ ഞങ്ങളുടെ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചത്" എന്ന് ചോദിച്ച് എന്നെ ചീത്ത വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതെന്താ ഇവർ ഇങ്ങനെയെന്ന് ആലോചിച്ചപ്പോഴാണ് അറിഞ്ഞത്, ജനീഷിന് ചോറുകൊടുത്തതിന്റെ പേരിൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന്.- പിഷാരടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |