SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ക്ലാർക്ക് റാങ്ക് ലിസ്റ്റ് ആഗസ്റ്റിൽ  

a

തിരുവനന്തപുരം; വിവിധ വകുപ്പുകളിലെ ക്ലാർക്ക് റാങ്ക്പട്ടിക ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിർദ്ദേശം ജില്ലാ ഓഫീസുകൾക്ക് നൽകി. സമയക്രമം പാലിച്ച് ജില്ലാ ഓഫീസുകളിൽ നടപടികൾ പൂർത്തിയാക്കും. രേഖാപരിശോധനയുടെ ആദ്യ ഘട്ടം പൂർത്തിയായി. സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്. പലരുടെയും കൈവശമുള്ളത് കാലാവധി കഴിഞ്ഞ ക്രീമിലെയർ സർട്ടിഫിക്കറ്റാണെന്നതിനാൽ ഇവ മാറ്റി വാങ്ങുന്നതിന് ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർ ഹാജരാക്കിയ രേഖകളിൽ വ്യക്തത വരുത്തുന്നതിനും സമയം നൽകി.

ഇതേ യോഗ്യതയ്ക്കുവേണ്ടി മുൻപ് രേഖാപരിശോധന കഴിഞ്ഞവരെ ക്ലാർക്ക് റാങ്ക്പട്ടികയുടെ പരിശോധനയ്ക്ക് വിളിച്ചിട്ടില്ല. അങ്ങനെയുള്ളവരുടെ അപേക്ഷയും പ്രൊഫൈൽ രേഖകളുമാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിൽ കാലപരിധി കഴിഞ്ഞ രേഖകൾ പുതുക്കി നൽകാൻ ആവശ്യപ്പെട്ടു.

ഇത്തവണ എല്ലാ ജില്ലകളിലുമായി സാദ്ധ്യതാപട്ടികയിൽ 20,728 ഉദ്യോഗാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞതവണ 23,693 പേരെ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ 2,965 പേരെയാണ് കുറച്ചിട്ടുണ്ട്.
വയനാട്,പത്തനംതിട്ട ഒഴികെയുള്ള 12 ജില്ലകളിലും കഴിഞ്ഞതിനേക്കാൾ പട്ടിക ചെറുതാണ്. പത്തനംതിട്ടയിൽ രണ്ട് പേരും വയനാട്ടിൽ 35 പേരുമാണ് കൂടുതൽ. നിലവിൽ റാങ്ക് ലിസ്റ്റിന് ഇനി മൂന്നര മാസമേ കാലാവധിയുള്ളൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANKLIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA