SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

റേഷൻ വ്യാപാരികൾക്ക് കുടൂതൽ വരുമാനം: കെ സ്റ്റോറുകളുടെ എണ്ണം കൂട്ടും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തും

p

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ കൂടുതൽ റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുന്നതിന് ഭക്ഷ്യവകുപ്പ് അനുമതി നൽകും. എല്ലാ കെ സ്റ്റോറുകളിലും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിക്കും.

കെ സ്റ്റോർ ആരംഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് നൽകും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കെ സ്റ്റോറുകളിൽ എത്തിക്കും. കശുഅണ്ടി കേര ഉൽപ്പന്നങ്ങൾ , സോപ്പുകൾ, കയർ, ഖാദി ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്. വ്യവസായമന്ത്രി പി.രാജീവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഒരു റേഷൻ കട കെ സ്റ്റോർ ആകുമ്പോൾ പ്രതിമാസ വരുമാനത്തിൽ 13,000 രൂപ മുതൽ 17,000 രൂപവരെ അധിക വരുമാനം ലഭിക്കുന്നുവെന്നാണ് വകുപ്പിന്റെ കണക്ക്. കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുമ്പോൾ വരുമാനവും കൂടും. കമ്മിഷൻ വർദ്ധനവ് ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27ന് റേഷൻ വ്യാപാരി സംഘടനകൾ സമരം നടത്തിയത്.

നിലവിൽ കെ സ്റ്റോറുകളിൽ സാധാരണ റേഷൻ ഭക്ഷ്യധാന്യങ്ങൾക്കു പുറമേ സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ വിൽപന, പതിനായിരം രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ തുടങ്ങിയവയാണ് ഉണ്ടാവുക. അക്ഷയ കേന്ദ്രങ്ങൾ, സപ്ലൈകോ വിൽപനശാല, ബാങ്ക് എന്നിവയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ കെ സ്റ്റോർ അനുവദിക്കാൻ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

1790:

നിലവിലെ കെ സ്റ്റോറുകൾ

2,500:

മാർച്ചോടെ

ലക്ഷ്യമിടുന്നത്

`സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നത് ഗുണമേന്മ ഉറപ്പാക്കാനാണ്'.

- ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി

ജ​നു​വ​രി​യി​ലെ​ ​റേ​ഷൻ
നാ​ളെ​യും​ ​വാ​ങ്ങാം

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​നു​വ​രി​യി​ലെ​ ​റേ​ഷ​ൻ​ ​നാ​ളെ​ ​വ​രെ​ ​വാ​ങ്ങാം.​ ​വി​ത​ര​ണം​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​ചി​ല​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​മു​ഴു​വ​ൻ​ ​കാ​ർ​ഡു​കാ​ർ​ക്കു​മു​ള്ള​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ ​എ​ത്തി​യി​ട്ടി​ല്ല​ ​എ​ന്ന​ ​വി​വ​രം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ​ഒ​രു​ദി​വ​സം​ ​കൂ​ടി​ ​നീ​ട്ടി​യ​തെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​അ​റി​യി​ച്ചു.​ 6​ന് ​മാ​സാ​ന്ത്യ​ ​ക​ണ​ക്കെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​അ​വ​ധി​യാ​ണ്.​ 7​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​യി​ലെ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ക്കും.​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ല​ ​വ​രെ​ 79​ ​ശ​ത​മാ​നം​ ​പേ​ർ​ ​റേ​ഷ​ൻ​ ​വാ​ങ്ങി.​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​മ​ഞ്ഞ​ ​കാ​ർ​ഡു​കാ​രി​ൽ​ 95.61​ ​ശ​ത​മാ​ന​വും​ ​പി​ങ്ക് ​കാ​ർ​ഡു​കാ​രി​ൽ​ 91.37​ ​ശ​ത​മാ​വും​ ​റേ​ഷ​ൻ​ ​കൈ​പ്പ​റ്റി.
ഗ​താ​ഗ​ത​ ​ക​രാ​റു​കാ​രു​ടെ​ ​പ​ണി​മു​ട​ക്ക് ​കാ​ര​ണം​ ​വാ​തി​ൽ​പ്പ​ടി​ ​വി​ത​ര​ണം​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ​ ​കാ​ല​താ​മ​സ​മു​ണ്ടാ​യി​രു​ന്നു.
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​എ​ത്തി​ക്കാ​നു​ള്ള​ ​ചു​മ​ത​ല​ ​സ​ർ​ക്കാ​രി​നെ​ ​പോ​ലെ​ ​ത​ന്നെ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA