SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

റേഷൻ വിതരണത്തിലെ പരിശോധനയ്ക്ക് സ്‌ക്വാഡ് 

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട കർശനപരിശോധനകൾക്കായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഗുണഭോക്താക്കൾക്ക് കൃത്യമായ ദ്വൈമാസ വിഹിതം ലഭിച്ചെന്ന് ഉറപ്പു വരുത്താനാണ് പരിശോധനയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് അറിയിച്ചു.

കരുതൽ ഭക്ഷ്യധാന്യം നൽകുന്നതിനായി ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിതരണം നടക്കുകയാണ്. കേന്ദ്ര നിർദ്ദേശപ്രകാരമാണ് രണ്ടു മാസത്തെ റേഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത്.

ഇടമലക്കുടിയിൽ ഗിരിജൻ സർവ്വീസ് സഹകരണ സംഘം സെക്രട്ടറി ലൈസൻസിയായ 1629125, 1629148 എന്നീ റേഷൻ കടകളിലെ കരുതൽ സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് സംഘത്തിലെ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA