
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ വിഷയത്തിൽ അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറായില്ലെന്നത് ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതാണ്. പിന്നീട് അന്വേഷണത്തിന് എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് നാല് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. പാതിവഴിയിൽ ഉപേക്ഷിക്കാനാണെങ്കിൽ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണോ. ദേവസ്വങ്ങളുടെ മൊഴിയെടുത്തത് ആരെ കബളിപ്പിക്കാനാണ്. അന്വേഷണം അട്ടിമറിച്ചത് ആർക്കു വേണ്ടിയാണ്. പൂരം കലക്കാൻ പൊലീസിനെ നിയോഗിച്ചത് മുഖ്യമന്ത്രിയോ അതോ എ.ഡി.ജി.പിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |