SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

ബാങ്ക് കവർച്ചയ്ക്കുശേഷം: ഉത്സവത്തിലടക്കം പങ്കെടുത്ത് കൂസലില്ലാതെ പ്രതി റിജോ

rijo

ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം കവർന്നശേഷം പ്രതി റിജോ ആന്റണി വീട്ടുകാരോടും നാട്ടുകാരോടും ഇടപെട്ടത് യാതൊരു കൂസലുമില്ലാതെ. നാട്ടിലെ ക്ഷേത്രോത്സവത്തിലടക്കം പങ്കെടുത്തു. അതിനിടെ തെളിവുകൾ നശിപ്പിക്കാനും ശ്രമം നടത്തി. കവർച്ചാ സമയത്ത് ധരിച്ചിരുന്ന ബനിയൻ, ഓവർകോട്ട്, ഗ്ലൗസ് എന്നിവ വീടിന്റെ പിൻഭാഗത്തിട്ട് കത്തിച്ചു. പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതിയുടെ ധാരണ.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കവർച്ച. തുട‌ർന്ന് സ്‌കൂട്ടറിൽ വീട്ടിലെത്തിയശേഷം വൈകിട്ട് പതിവ് പോലെ പോട്ട ജംഗ്ഷനിൽ പോയി. കടയിൽ നിന്ന് സാധനം വാങ്ങി. മൊബൈൽ ഫോണിൽ ബാങ്ക് കവർച്ചയെപ്പറ്റിയുള്ള ചാനൽ വാർത്തകൾ വീട്ടിലിരുന്ന് കണ്ടു. ശനിയാഴ്ച അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. ഈ യാത്രയിലാണ് സുഹൃത്ത് ബിനീഷിന്റെ പക്കൽ നിന്ന് വാങ്ങിയ 2.90 ലക്ഷം രൂപ തിരികെ കൊടുത്തത്. അന്നുതന്നെ മേലൂരിലെ തറവാട് വീട്ടിലുമെത്തി.

ഞായറാഴ്ചയും വീട്ടിൽ സന്തോഷവാനായാണ് കുടുംബത്തിലടക്കം ഇടപെട്ടത്. വീട്ടിൽ നടന്ന കുടുംബ സമ്മേളനത്തിലും ഉഷാറായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവരെ സന്തോഷപൂർവം സ്വീകരിച്ചു. പിന്നീട് മക്കളെ തൊട്ടടുത്ത വീട്ടിൽ ട്യൂഷനും പറഞ്ഞയച്ചു. അതിനിടെ,​ നേരത്തെ ഇയാൾ പോട്ട പള്ളിയിലെ അമ്പ് തിരുനാളിന്റെ ബാൻഡ് മേളത്തിനിടെ യുവാക്കളുമൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.

 തെളിവെടുപ്പിൽ 12 ലക്ഷം കണ്ടെത്തി

പ്രതി റിജോ ആന്റണിയെ വീട്ടിലും ബാങ്കിലുമടക്കമെത്തിച്ച് പൊലീസ് തെളിവെടുത്തു. പോട്ട ആശാരിപ്പാറയിലുള്ള വീട്ടിൽ ഒളിപ്പിച്ചുവച്ച കവർച്ചാ പണമായ 12 ലക്ഷവും കവർച്ചാ സമയത്ത് ധരിച്ചിരുന്ന ഹെൽമെറ്റും കണ്ടെടുത്തു. കടംവാങ്ങിയ 2.90 ലക്ഷം രൂപ തിരികെ കൊടുത്ത സുഹൃത്ത് ബിനീഷിന്റെ കാടുകുറ്റിയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തുടർന്നാണ് ബാങ്കിലെത്തിച്ചത്. ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തിയതും കൗണ്ടറിലെ ഗ്ളാസുകൾ തല്ലിത്തകർത്തതും പൊലീസിനോട് വിവരിച്ചു. 20 മിനിറ്റിനകം തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിയെ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ്, എസ്.എച്ച്.ഒ. എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

 റി​ജോ​യു​ടെ​ ​ബാ​ങ്ക് ​കൊ​ള്ള ഭാ​ര്യ​യെ​ ​പേ​ടി​ച്ചെ​ന്ന് ​മൊ​ഴി

കൂ​ട്ടു​കാ​രു​മാ​യി​ ​മ​ദ്യ​പി​ച്ചും​ ​ചീ​ട്ടു​ക​ളി​ച്ചും​ ​പ​ണം​ ​ചെ​ല​വാ​ക്കി​ ​ക​ട​ത്തി​ലാ​യ​ ​പ്ര​തി​ ​റി​ജോ​ ​ആ​ന്റ​ണി​ ​ഭാ​ര്യ​ ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് ​വ​രു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ​ ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​ ​വെ​പ്രാ​ള​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ്.​ ​ഭാ​ര്യ​ ​അ​യ​ച്ചു​കൊ​ടു​ത്ത​ ​പ​ണം​ ​മു​ഴു​വ​നും​ ​ധൂ​ർ​ത്ത​ടി​ച്ച് ​ക​ള​ഞ്ഞ​തി​നാ​ൽ​ ​വേ​റെ​ ​വ​ഴി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ബാ​ങ്ക് ​കൊ​ള്ള​യ​ടി​ച്ച​തെ​ന്നാ​ണ് ​ഇ​യാ​ൾ​ ​പ​റ​യു​ന്ന​ത്.
അ​ടു​ത്ത​ ​മാ​സ​മാ​ണ് ​ഭാ​ര്യ​ ​എ​ത്തു​മെ​ന്ന് ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ന് ​മു​മ്പ് ​പ​ണം​ ​ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​പ്ര​ശ്‌​നാ​കു​മെ​ന്ന​ ​പേ​ടി​യി​ലാ​ണ് ​ബാ​ങ്ക് ​കൊ​ള്ള​യ​ടി​ക്കാ​നു​ള്ള​ ​ആ​ലോ​ച​ന​യി​ലേ​ക്ക് ​നീ​ങ്ങി​യ​ത്.​ ​ആ​ഴ്ച​ക​ളാ​യി​ ​ന​ട​ത്തി​യ​ ​ആ​സൂ​ത്ര​ണം​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ര​ക്കോ​ടി​യി​ൽ​ ​താ​ഴെ​ ​ക​ട​മു​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.
കു​ട്ടി​ക​ളെ​ ​സ്‌​കൂ​ളി​ൽ​ ​വി​ട്ട​ ​ശേ​ഷം​ ​വീ​ട്ടി​ൽ​ ​ആ​രു​മി​ല്ലാ​ത്ത​ ​സ​മ​യ​ത്ത് ​കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ച് ​മ​ദ്യ​പാ​ന​വും​ ​മ​റ്റും​ ​ന​ട​ത്തു​ന്ന​ത് ​പ​തി​വാ​യി​രു​ന്നു.​ ​ഗ​ൾ​ഫി​ൽ​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ഭാ​ര്യ​യോ​ടൊ​പ്പം​ ​താ​മ​സി​ച്ച​ ​റി​ജോ,​ ​കു​ട്ടി​ക​ളെ​ ​നോ​ക്കാ​നും​ ​അ​വ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി​ ​നാ​ട്ടി​ലേ​ക്ക് ​പോ​രു​ക​യാ​യി​രു​ന്നു.​ ​ഗ​ൾ​ഫി​ൽ​ ​ജോ​ലി​യു​ള്ള​ ​ഭാ​ര്യ​യ്ക്ക് ​ന​ല്ല​ ​ശ​മ്പ​ള​മു​ണ്ട്.​ ​ഇ​വി​ടേ​ക്ക് ​അ​യ​ക്കു​ന്ന​ ​പ​ണം​ ​ഉ​പ​യോ​ഗി​ച്ച് ​ധൂ​ർ​ത്ത​ടി​ച്ച് ​ജീ​വി​ക്കു​ക​യാ​ണ് ​റി​ജോ​ ​ചെ​യ്തി​രു​ന്ന​ത്.
എ​ന്നാ​ൽ,​ ​റി​ജോ​ ​പ​റ​ഞ്ഞ​ ​ഇ​ത്ത​രം​ ​ക​ഥ​ക​ൾ​ ​പൊ​ലീ​സ് ​പൂ​ർ​ണ​മാ​യും​ ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല.​ ​ഭാ​ര്യ​ ​വ​രു​മ്പോ​ഴേ​ക്കും​ ​പ​ണം​ ​ന​ൽ​കാ​ൻ​ ​ആ​രും​ ​ബാ​ങ്ക് ​കൊ​ള്ള​യ​ടി​ച്ച​ ​ച​രി​ത്ര​മി​ല്ല.​ ​സി​നി​മാ​ക്ക​ഥ​ ​പോ​ലെ​ ​സം​ഭ​വം​ ​മാ​റ്റി​യെ​ടു​ക്കാ​നു​ള്ള​ ​ത​ന്ത്ര​മാ​ണോ​യെ​ന്നും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്നു​ .​ ​എ​ത്ര​ ​ക​ട​മു​ണ്ട്,​ ​എ​ങ്ങ​നെ​യാ​ണ് ​ക​ടം​ ​വ​രു​ത്തി​യ​ത് ​എ​ന്ന​തി​നെ​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REJO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA