
1. പി.എം ഇന്റേൺഷിപ്:- കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപ്പാക്കുന്ന പി.എം ഇന്റേൺഷിപ് പ്രോഗ്രാമിന് 12 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്:- pminternship.mca.gov.in.
2. ഇഗ്നോ അപേക്ഷ:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2025 അക്കാഡമിക് വർഷത്തിൽ നടത്തുന്ന ODL, ഓൺലൈൻ മോഡ് പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം. ignouadmission.samarth.edu.in.
3. BET- 2025:- ദേശീയതല ബയോടെക്നോളജി എൻട്രൻസ് ടെസ്റ്റിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. മേയ് 13-നാണ് പരീക്ഷ. വെബ്സൈറ്റ്: https://www.nta.ac.in/NoticeBoardArchive.
4. സി.യു.ഇ.ടി പി.ജി ഹാൾ ടിക്കറ്റ്:- 13 മുതൽ 20 വരെ നടക്കുന്ന സി.യു.ഇ.ടി പി.ജി പരീക്ഷയുടെ അഡ്മിറ്റ് കാഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CUET-PG.
5. നീറ്റ് യു.ജി കറക്ഷൻ വിൻഡോ:- നീറ്റ് യു.ജി 2025 ആപ്ലിക്കേഷനിലെ തെറ്റ് തിരുത്താൻ/ എഡിറ്റ് ചെയ്യാന്‍ 11 വരെ അവസരം. 10, 12 ക്ലാസുകളിലെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ, ഒപ്പ്, രക്ഷിതാക്കളുടെ പേര് തുടങ്ങിയവ എഡിറ്റ് ചെയ്യാം. വെബ്സൈറ്റ്: neet.nta.nic.in.
6. 2024-ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി അപേക്ഷ സമർപ്പിച്ചവരെയും ഉൾപ്പെടുത്തിയ താത്കാലിക മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.inൽ. പരാതികൾ ceekinfo.cee@kerala.gov.inൽ 11ന് ഉച്ചയ്ക്ക് 12ന് മുൻപായി അറിയിക്കേണ്ടതാണ്. ഫോൺ : 0471 2525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |