SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

റിമോട്ട് സെൻസിംഗിൽ ഉന്നത പഠനം

p

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിമോട്ട് സെൻസിംഗിൽ (ഐ.ഐ.ആർ.എസ്) റിമോട്ട് സെൻസിംഗ്, ജിയോ ഇൻഫർമേഷൻ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ എം.എസ്‌സി, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അവസരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് കീഴിൽ ഡെറാഡൂൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ.ഐ.ആർ.എസ്. വർക്കിംഗ് പ്രൊഫഷണലുകൾക്കും കോഴ്സിൽ ചേരാം.

പി.ജി ഡിപ്ലോമ

...........................

* റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്:- 30 സീറ്റിലാണ് പ്രവേശനം. യോഗ്യത: പ്ലസ് ടു ലെവലിൽ ഫിസിക്സ്/ കെമിസ്ട്രി/ബയോളജി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിറ്രിക്സ്/ കമ്പ്യൂട്ടർ സയൻസ് പഠിച്ചിരിക്കണം. യു.ജി/ പി.ജി ലെവലിൽ 55 % മാർക്കുണ്ടാവണം.

സ്പെഷ്യലൈസേഷൻ: ഫോറസ്റ്റ് റിസോഴ്സസ് & ഇക്കോസിസ്റ്റം അനാലിസിസ്, അഗ്രിക്കൾച്ചർ & സോയിൽ, ജിയോസയൻസ്, നാച്വറൽ ഹസാർഡ്സ് & ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ്, അർബൻ & റീജണൽ സ്റ്റഡീസ്, മറൈൻ & അറ്റ്മോസ്ഫെറിക് സയൻസസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് & ഫോട്ടോഗ്രാമട്ടറി, വാട്ടർ റിസോഴ്സസ്, സ്പെഷ്യൽ ഡാറ്റ സയൻസ്.

ഉയർന്ന പ്രായം 45. ഒരു വർഷമാണ് കോഴ്സ് കാലാവധി. സെൽഫ് ഫിനാൻസ്, സർക്കാർ സ്പോൺസേർഡ് വിഭാഗങ്ങളിലായി പ്രവേശനം നേടാം. അക്കാഡമിക മികവ്, ഇന്റർവ്യൂ (ഓൺലൈൻ) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

* ജിയോ ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ:- 10 സീറ്റിലാണ് പ്രവേശനം. സ്പെഷ്യലൈസേഷൻ: ജിയോഇൻഫർമാറ്റിക്സ്. യോഗ്യത: പ്ലസ് ടു ലെവലിൽ ഫിസിക്സ്/ കെമിസ്ട്രി/ബയോളജി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിറ്രിക്സ്/ കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും രണ്ടെണ്ണം പഠിച്ചിരിക്കണം. യു.ജി/ പി.ജി ലെവലിൽ 55 % മാർക്കുണ്ടാവണം. ഉയർന്ന പ്രായം 45. ഒരു വർഷമാണ് കോഴ്സ് കാലാവധി. അക്കാഡമിക മികവ്, ഇന്റർവ്യൂ (ഓൺലൈൻ) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

എം.എസ്‌സി

...............................

* ജിയോ ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ:- 10 സീറ്റിലാണ് പ്രവേശനം. സ്പെഷ്യലൈസേഷൻ: ജിയോഇൻഫർമാറ്റിക്സ്. യോഗ്യത: പ്ലസ് ടു ലെവലിൽ കണക്ക് നിർബന്ധമായും ഫിസിക്സ്/ കെമിസ്ട്രി/ബയോളജി/ സ്റ്റാറ്റിറ്രിക്സ്/ കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും ഒരെണ്ണവും പഠിച്ചിരിക്കണം. യു.ജി/ പി.ജി ലെവലിൽ 55 % മാർക്കുണ്ടാവണം. ഉയർന്ന പ്രായം 45. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. എഴുത്തു പരീക്ഷ, അക്കാഡമിക മികവ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എഴുത്തു പരീക്ഷ ജൂലായിയിൽ നടക്കും.

വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. https://www.iirs.gov.in/. അപേക്ഷിക്കേണ്ട അവസാന തീയതി: 31.03.2026.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: REMOTE SENSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA