SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

വെയർ ഹൗസിംഗ് കോർപ്പറേഷനിൽ രണ്ട് വിരമിക്കൽ പ്രായം, കൺഫ്യൂഷൻ തീർക്കണമേ..

p

കൊച്ചി: സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷനി​ൽ വി​രമി​ക്കൽ പ്രായത്തെച്ചൊല്ലി കൺ​ഫ്യൂഷൻ. രണ്ട് വിരമിക്കൽ പ്രായമാണിപ്പോൾ സ്ഥാപനത്തിൽ. പെൻഷൻ പ്രായം 58 ആണെങ്കിലും 12 ജീവനക്കാർ ഹൈക്കോടതി​യി​ൽനി​ന്ന് അനുകൂലവി​ധി നേടി​ 60 വയസുവരെ തുടരുന്നതാണ് കാരണം. അതേസമയം, ചില മാനേജീരി​യൽ ജീവനക്കാരുടെ സമാന രീതിയിലുള്ള ഹർജികൾ ഹൈക്കോടതി​ അനുവദി​ക്കാത്തതിനാൽ അവർക്ക് 58ൽ വിരമിക്കേണ്ടിയും വന്നു.

പെൻഷൻ പ്രായം 60 ആക്കണമെന്ന് 2019ൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് ഇതുവരെ സർക്കാർ അനുമതി നൽകിയില്ല. സർക്കാർ തീരുമാനം വൈകുന്നതിനാൽ ഹൈക്കോടതിയിൽ കോർപ്പറേഷന് ഉറച്ച നിലപാടെടുക്കാനും ആകുന്നില്ല. എന്നാൽ, കാംകോയിലെ പെൻഷൻ പ്രായം ഉയർത്തിയത് മന്ത്രിസഭ അംഗീകരിച്ചിരുന്നു.

2024 ഡിസംബറിൽ വിരമിച്ച രണ്ട് ക്ലാസ്‌‌ഫോർ ജീവനക്കാരികളാണ് ആദ്യം അനുകൂലവിധി നേടിയത്. പിന്നീട് 2026 മാർച്ചിൽ വിരമിക്കേണ്ടിയിരുന്ന 9 ഗോഡൗൺ കീപ്പർമാരും ഒരു അസിസ്റ്റന്റ് മാനേജരും കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവീസിൽ തുടരുകയാണ്.

അതേസമയം, 2025ൽ ഡെപ്യൂട്ടി മാനേജർ, സീനിയർ അസി.മാനേജർ, മൂന്ന് സീനിയർ അസിസ്റ്റന്റുമാർ എന്നിവർ കോടതിയെ സമീപിച്ചെങ്കിലും ഉയർന്ന തസ്തികയായതുകൊണ്ട് ഹർജി തള്ളി.

ചീഫ് സെക്രട്ടറിക്ക് പരാതി

ഇക്കൊല്ലം 38 ജീവനക്കാരാണ് വിരമിക്കുന്നത്. ഇവരും കോടതിയെ സമീപിച്ചേക്കും.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഡബ്ല്യു.സി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയി​ട്ടുണ്ടെന്ന്

മുൻ പ്രസി‌ഡന്റ് എം. വേണുഗോപാലൻ ആചാരി പറഞ്ഞു.

''പെൻഷൻ പ്രായം ഉയർത്തൽ തീരുമാനം സർക്കാർ അംഗീകരിക്കാൻ വൈകുന്നതാണ് പ്രശ്നം

-തോമസ് സാമുവൽ,

മാനേജിംഗ് ഡയറക്ടർ

243

ആകെ ജീവനക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA