SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.25 AM IST

സി.സി.മുകുന്ദനെ സി.പി.ഐ പുറത്താക്കി

READ ENGLISH VERSION
cc-mukundan

തൃശൂർ : നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച നാട്ടിക എം.എൽ.എയും സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമായ സി.സി.മുകുന്ദനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. നാട്ടിക മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക എം.എൽ.എയായി പ്രവർത്തിക്കുന്ന സി.സി.മുകുന്ദൻ നിരന്തരമായി പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി വരികയാണെന്ന് യോഗം വിലയിരുത്തി. എം.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ.വി.എസ്.സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, ജില്ലാ അസി.സെക്രട്ടറി അഡ്വ.ടി.ആർ.രമേഷ്‌ കുമാർ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, സി.​സി.​ ​മു​കു​ന്ദ​നെ​ ​പി​ന്തു​ണ​യ്ക്കാ​നു​ള്ള​ ​നീ​ക്കത്തെച്ചൊല്ലി ​കോ​ൺ​ഗ്ര​സിൽ​ ​പൊ​ട്ടി​ത്തെ​റി.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​സി.​പി.​ഐ​ ​ത​ള്ളി​യ​ ​സ്‌​ക്രാ​പി​നെ​ ​എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​പ്ര​ദേ​ശി​ക​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​വാ​ദം.​ ​സി.​സി.​മു​കു​ന്ദ​നാ​യാ​ലും​ ​ഗീ​താ​ഗോ​പി​യാ​യാ​ലും​ ​അ​വ​രെ​ ​മ​റി​ക്ക​ട​ക്കാ​നാ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ല​വി​ലു​ള്ള​തെ​ന്നും​ ​വി​ല​യി​രു​ത്തു​ന്നു.

എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​തു​ട​ങ്ങി​യ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​മു​കു​ന്ദ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​അ​തേ​സ​മ​യം,​​​ ​മു​കു​ന്ദ​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ​നേ​തൃ​ത്വം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA