SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

ടി.സി.എസിലെ ക്രൂരത: പാവങ്ങളെ പാട്ടിലാക്കി നിദയുടെ മതം മാറ്റൽ

s

മുംബയ്: നാസിക്കിലെ ടി.സി.എസിൽ ഹിന്ദുക്കളായ വനിതാ ജീവനക്കാരെ മതം മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നു. എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഒളിവിൽപ്പോയ എച്ച്.ആർ അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാനാണ്. ഭീകര ഗ്രൂപ്പുകളുടെ നിർദ്ദേശവും സഹായവും ലഭിച്ചു. കൂടുതൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ റഡാറിലാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും മാനസിക സമ്മർദ്ദം നേരിടുന്നവരെയുമാണ് ഇരകളാക്കിയത്. ഇവരുമായി നിദ മാനസിക അടുപ്പം സ്ഥാപിച്ചു. സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തി. ഇത് റാക്കറ്റിലുൾപ്പെട്ട പുരുഷ ടീം ലീഡർമാർക്ക് നിദ കൈമാറി. കുടുംബം നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ല. സുഹൃത്തുക്കൾ അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് എന്നൊക്കെ ധരിപ്പിക്കും. വരുതിയിലായെന്ന് കണ്ടാൽ മതം മാറ്റാനുള്ള 'ട്രെയിനിംഗി"ലേക്ക് കടക്കും.

അതേസമയം, നിദയ്ക്കായി ക്രൈംബാഞ്ച് ഇന്നലെ മുംബയിൽ തെരച്ചിൽ നടത്തി. ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഗർഭിണിയാണെന്ന് കാട്ടി നിദ നാസിക് സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.


ആദ്യം അടുപ്പം,

പിന്നെ ഭീഷണി


 വലയിൽ അകപ്പെട്ടവരെ തങ്ങളുടെ മതത്തിന്റെ പ്രാർത്ഥനാരീതികൾ പരിശീലിപ്പിച്ചു. ഹിജാബ് ധരിക്കാനും ബീഫ് കഴിക്കാനും സമ്മർദ്ദം ചെലുത്തി. ഹിന്ദു ആചാരാനുഷ്ഠാനങ്ങൾ മോശപ്പെട്ടതാണെന്ന് ധരിപ്പിച്ചു

 വിവാഹ വാഗ്ദ്ധാനം നൽകിയും പ്രണയം നടിച്ചും ലൈംഗികമായി പീഡിപ്പിച്ച് ചിലരെ മതം മാറ്റത്തിനു നിർബന്ധിച്ചു. ഓഫീസ് വിടാതിരിക്കാൻ ആധാർ, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ കൈക്കലാക്കി

 എച്ച്.ആർ വിഭാഗത്തിലും ആഭ്യന്തര കമ്മിറ്റിക്കും ലഭിച്ച പരാതികൾ നിദ പൂഴ്‌ത്തി. ശമ്പളം തടയുമെന്നും മറ്റെങ്ങും ജോലി ലഭിക്കാത്ത വിധമാക്കുമെന്നും ഭീഷണിപ്പെടുത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA