SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

ഉപയോഗം ഉയർന്നാലും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വലിയ തോതിൽ ഉയർന്നെങ്കിലും വിതരണത്തിൽ നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി ഉന്നതതല യോഗം വിലയിരുത്തി. ആവശ്യമായ വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ അധികമായി വൈദ്യുതി വേണ്ടിവന്നാൽ ടേം എ ഹെഡ് മാർക്കറ്റിൽ നിന്ന് വാങ്ങും.അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഇ.വി ചാർജിംഗും പീക്ക് സമയത്ത് ഒഴിവാക്കണമെന്ന ബോധവത്കരണം ശക്തമാക്കും. ജലവൈദ്യുത പദ്ധതികളിൽ കൃത്യമായ ആസൂത്രണത്തോടെ ക്രമീകരണം വരുത്തുന്നതടക്കമുള്ള നടപടികളും യോഗം ചർച്ച ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA