SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

രഞ്ജിത്ത് കേസിൽ നടൻ  ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ നടൻ ബോബി കുര്യനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാരവാനിൽ ലൈംഗിക അതിക്രമം നടന്നതായി നടി പൊലീസിന് പരാതി നൽകിയ വിവരമറിഞ്ഞ് രഞ്ജിത്തിനെ ഒളിവിൽപ്പോകാൻ സഹായിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.

കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന്‌ ബോബി കുര്യൻ മൊഴി നൽകിയതായാണ്‌ വിവരം. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും മൊഴി നൽകിയിട്ടുണ്ട്‌. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായികയെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.കേസിൽ അറസ്റ്റിലായ രഞ്ജിത്ത് ഇപ്പോൾ ജാമ്യത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA