SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

ശബരിമലനട ഇന്ന് അടയ്ക്കും

ശബരിമല: വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട ഇന്ന് അടയ്ക്കും. ഇന്നലെ മാത്രം അറുപതിനായിരത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 5ന് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം,​ നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, ലക്ഷാർച്ചന, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. തുടർന്ന് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷ മാലയുമണിയിച്ച് യോഗ നിദ്ര‌യിലാക്കി നടയടയ്ക്കും. ഇടവമാസ പൂജകൾക്കായി മേയ് 14ന് നടതുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA