
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവ മുദ്ര പുരസ്‌കാരത്തിന് ഡോ. കെ. എസ്. രവികുമാർ അർഹനായി. മലയിൻകീഴ് മാധവ കവിയുടെ സ്മരണാർത്ഥമാണ് 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാള സാഹിത്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും സംഭാവനകൾ പരിഗണിച്ചാണ് രവികുമാറിനെ തിരഞ്ഞെടുത്തത്. പ്രഭാവർമ്മ അധ്യക്ഷനും എ.ജി ഒലീന, മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |