SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.36 AM IST

ടി.സി.എസ് കേസ്: നിദാ ഖാൻ പിടിയിൽ

s

ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതംമാറ്റ കേസിൽ ഒളിവിലായിരുന്ന പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിലെ ഒളിയിടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 25 ദിവസമായി നാസിക്ക് പൊലീസിനെ വെട്ടിച്ചുകഴിയുകയായിരുന്നു. ദളിത് ജീവനക്കാരിയെ മതംമാറ്റാൻ ശ്രമിച്ചെന്ന കേസിൽ നിദയുടെ മുൻകൂർ ജാമ്യാപേക്ഷ നാസിക്ക് അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. മതംമാറ്റാൻ സംഘടിതമായ ബ്രെയിൻവാഷിംഗ് ശ്രമം നടന്നുവെന്നായിരുന്നു കോടതി നിരീക്ഷണം. ഡാനിഷ്, തൗസിഫ് എന്നീ ജീവനക്കാരും ഇതിൽ പങ്കാളികളാണ്. മതംമാറ്റ ശ്രമങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളിൽ ഏഴ് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നിദ രണ്ടുമാസം ഗർഭിണിയാണെന്നും കേസിൽ അന്യായമായി പ്രതി ചേർത്തതാണെന്നുമാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA