SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.48 AM IST

മുഖ്യമന്ത്രി ചർച്ച; മുസ്ലിം ലീഗ് അടിയന്തര യോഗം ഇന്ന്

s

മലപ്പുറം: മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. ഇന്ന് രാവിലെ 10ന് പാണക്കാട്ടാണ് യോഗം. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കും. കോൺഗ്രസിന്റെ തീരുമാനം വന്നാൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച.

കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ ലീഗ് എതിർക്കാനിടയില്ല. എന്നാൽ, കെ.സി.വേണുഗോപാലിനെ തിരഞ്ഞെടുത്താൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാവും ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ചർച്ച നടക്കും.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

തീരുമാനം വൈകുന്നത് അണികളിൽ അതൃപ്തിയുണ്ടാക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കും. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തി വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA