SignIn
Kerala Kaumudi Online
Sunday, 17 May 2026 1.27 AM IST

മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന്​ ദാരുണാന്ത്യം

mahesh

ആലപ്പുഴ: കനത്തമഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന്​ ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് മുനിസിപ്പൽ കോളനി 43ാം നമ്പർ വീട്ടിൽ പരേതനായ തങ്കച്ചന്റെ മകൻ മഹേഷ് (ബോബൻ -45) ആണ്​ മരിച്ചത്​.

ചാത്തനാട്​ മുനിസിപ്പൽ കോളനി-കവിത ഐ.ടി.ഐ റോഡിലെ കാടൂമൂടിയ ഓടയിലേക്കാണ് വെള്ളിയാഴ്ച രാത്രി ബോബൻ​ വീണത്​. പുലർച്ചെ 1.50ന്​​ സമീപത്തെ ഹോംസ്​റ്റേയിൽ എത്തിയവരാണ്​​ ഓടയിൽ വീണുകിടക്കുന്നത്​ ആദ്യംകണ്ടത്​. തുടർന്ന്​ പൊലീസിനെയും ഫയർഫോഴ്​സിനെയും വിവരമറിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ കര​യ്ക്കെത്തിച്ചെങ്കിലും മരിച്ചനിലയിലായിരുന്നു.

മരപ്പണിക്കാരനായ​ ബോബൻ വെള്ളിയാഴ്ച രാത്രി 9ന് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതാണ്​. 200 മീറ്റർ അകലെ മൂടിയും കൈവരിയുമില്ലാത്ത ഓടയിലേക്ക് കാൽവഴുതി ​ വീണതാകാമെന്നാണ്​ പ്രാഥമികനിഗമനം. മഴവെള്ളവും ചെളിയും നിറഞ്ഞ ഓടയിലേക്ക് മുഖവും കുത്തി വീണ നിലയിലായിരുന്നു.

വർഷങ്ങളായി തുറന്നു കിടക്കുന്ന നിലയിലാണ് ഓടയെന്ന് പ്രദേശവാസികൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് റോഡിന്റെയും ഓടയുടെയും നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ നിർമ്മാണം ആരംഭിച്ചില്ല. മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റു​മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്ത മൃതദേഹം ആലപ്പുഴ മൗണ്ട്​കാർമൽ ​കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: പ്രിയ. മാതാവ്​: ശ്യാമള. സഹോദരൻ: പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA