SignIn
Kerala Kaumudi Online
Thursday, 21 May 2026 2.23 AM IST

ജാതി കണക്കെടുപ്പ് അനിവാര്യം: സുപ്രീംകോടതി

s

ന്യൂഡൽഹി: ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ പിന്നാക്ക ജാതികളിൽപ്പെട്ടവരുടെ എണ്ണം സർക്കാർ അറിയണമെന്ന് സുപ്രീംകോടതി. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സുധാകർ ഗുമ്മുല എന്നയാൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയം രാഷ്ട്രീയത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അഭിപ്രായപ്പെട്ട ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചു. സെൻസസിൽ ശേഖരിക്കുന്ന ജാതി വിവരം കോർപറേറ്റ് സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലെത്തിയാൽ ഡേറ്റ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA