SignIn
Kerala Kaumudi Online
Thursday, 06 August 2026 10.12 PM IST

വാ, സ്കൂളിൽ പോകാം

READ ENGLISH VERSION

തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നുതുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് അറിവിന്റെ മധുരം നുകരാൻ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തിയാണ് കുട്ടികളെ വരവേൽക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA