SignIn
Kerala Kaumudi Online
Thursday, 04 June 2026 2.18 AM IST

എച്ച്- 1 എൻ-1: വീട്ടമ്മ മരിച്ചു

READ ENGLISH VERSION
lalithambika

കൊച്ചി: എച്ച്- 1എൻ- 1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലളിതാംബികയാണ് (77) ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയുടെ കളക്ഷൻ ഏജന്റായ ലളിതാംബിക ഒരാഴ്ചമുമ്പ് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. അന്ന് രക്തം പരിശോധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും മടങ്ങിപ്പോയി. കഴിഞ്ഞദിവസം പനി കടുത്തതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്- 1 എൻ- 1 സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ അനുസരിച്ച് വൈകിട്ട് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ജലേഷ്, രാജേഷ്. മരുമക്കൾ: രമ്യ, അനിത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA